രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം; എം ലിജു

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം; എം ലിജു

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. സിപിഐഎം, ആരോപണ വിധേയര്‍ക്ക് എതിരെ ഒരു നടപടിയും സ്വീകരിചില്ല. ആരോപണം തെളിയിക്കുന്നത് വരെ അദ്ദേഹം കുറ്റാരോപിതനാണ്. ഇക്കാര്യത്തില്‍ സിപിഐഎം അപഹസിക്കുന്നത് ലജ്ജാവഹം. പാര്‍ട്ടിക്ക് ഉള്ളില്‍ അഭിപ്രായം പറയുന്നവരെ ഹിംസിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ല. അഭിപ്രായസ്വാതന്ത്ര്യം പാര്‍ട്ടിയില്‍ ഉണ്ട്. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാത്തതാണ് ഈ നടപടിയുടെ ശക്തി പ്രകടമാക്കുന്നത്. രാഹുലിന് കാര്യങ്ങള്‍ […]

Read More
 ചുരുളി സിനിമ വിവാദം: ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമ വിവാദം: ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ചുരുളി സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നടന്‍ ജോജു ജോര്‍ജിനെതിരായ പോസ്റ്റാണ് പിന്‍വലിച്ചത്. ചുരുളിയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കമുണ്ടായിരുന്നത്. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളം അടക്കമാണ് ലിജോ ജോസ് മറുപടി നല്‍കി പോസ്റ്റ് പങ്കുവെച്ചത്. അഞ്ച് ലക്ഷത്തിന് മേലെയാണ് ജോജുവിന് കൊടുത്ത ശമ്പളം. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. […]

Read More
 മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു,ലിജോ ഒരു ജീനിയസ്, നന്ദി അറിയിച്ച് മമ്മൂട്ടി കമ്പനി

മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു,ലിജോ ഒരു ജീനിയസ്, നന്ദി അറിയിച്ച് മമ്മൂട്ടി കമ്പനി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ലിജോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 57 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം ചില സിനിമകളിലൊന്നാണ് നന്‍പകല്‍ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും […]

Read More
 ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് കോടതി;സംവിധായകനും ജോജുവിനും നോട്ടീസ്

ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് കോടതി;സംവിധായകനും ജോജുവിനും നോട്ടീസ്

ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി.ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയുടെ ഹർജി പരി​ഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനംഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. […]

Read More