കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു; ബിജെപി മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു; ബിജെപി മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

തൃശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാല്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗണ്‍ ആയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഒരു കോഴിഫാം ആയിരുന്നു. കോഴിഫാമിന്റെ അകത്ത് കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്പിരിറ്റും വ്യാജ മദ്യവും […]

Read More
 പാൽവണ്ടിയിൽ മദ്യ കടത്ത് ;പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ 3600 ലിറ്റര്‍ മാഹി മദ്യം രണ്ട് പേർ അറസ്റ്റിൽ

പാൽവണ്ടിയിൽ മദ്യ കടത്ത് ;പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ 3600 ലിറ്റര്‍ മാഹി മദ്യം രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂര്‍ ചേറ്റുവയില്‍ പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ മദ്യംപിടികൂടി.മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. ഓണക്കാലത്ത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ചില്ലറവില്‍പ്പന നടത്താന്‍ എത്തിച്ച മദ്യമാണ് പോലീസ് പിടികൂടിയത്.കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. വിവിധ ബ്രാന്‍ുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാന്‍ഡുകളുടെ 3600 ലിറ്റര്‍ വിദേശ മദ്യം […]

Read More
 അമിത മദ്യപാനം; ഡി.ജെ.പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു

അമിത മദ്യപാനം; ഡി.ജെ.പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു

ഡിജെ പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു. മടിപ്പാക്കം സ്വദേശിയും ടെക്കിയുമായ എസ് പ്രവീണ്‍ (23)ആണ് മരിച്ചത്. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആര്‍.മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയിലാണ് യുവാവ് കുഴഞ്ഞ് വീണ് മരിച്ചത്. അമിതമായ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂവെന്ന് പൊലീസ് അറിയിച്ചു. പാര്‍ട്ടിക്കിടെ കുഴഞ്ഞുവീണ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേദിവസം മരണപ്പെടുകയായിരുന്നു. ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അനുമതിയില്ലാതെയാണ് ശനിയാഴ്ച […]

Read More
 റെക്കോർഡ് മദ്യ വില്പന ക്രിസ്തുമസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം

റെക്കോർഡ് മദ്യ വില്പന ക്രിസ്തുമസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം

സംസ്ഥാനത്ത് ക്രിസ്തുമസ്‌ ആഘോഷത്തിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 24 ന് മാത്രം ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്.ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോൾക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത്‌ 73 കോടി രൂപയുടെ മദ്യമാണ്. […]

Read More
 ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിറകേ തിരക്ക് കുറയ്ക്കാന്‍ നടപടിയുമായി ബെവ്‌കോ; ജീവനക്കാര്‍ക്കായി 10 നിര്‍ദ്ദേശങ്ങള്‍

ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിറകേ തിരക്ക് കുറയ്ക്കാന്‍ നടപടിയുമായി ബെവ്‌കോ; ജീവനക്കാര്‍ക്കായി 10 നിര്‍ദ്ദേശങ്ങള്‍

കേരള ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിറകേ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനും മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാനുമുള്ള നടപടിയുമായി ബിവറേജസ് കോര്‍പറേഷന്‍. പല കടകളിലും വില്‍പനയും ഉപയോക്താക്കളും ക്രമാതീതമായി ഉയരുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ വരുമാനം ഇനിയും മെച്ചപ്പെടുത്തുന്നതിന് ഗുണപരമായ മാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ചെയര്‍മാനും എംഡിയുമായ യോഗേഷ് ഗുപ്ത നല്‍കുന്ന നിര്‍ദേശം. ബെവ്‌കോ ലാഭവിഹിതം കുറച്ചതോടെ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ചിരുന്നു. ബാറുകള്‍ തുറന്നത് ബെവ്‌കോ ഷോപ്പുകള്‍ക്ക് വലിയ ആശ്വാസമായി. ഇതോടെ പല ഷോപ്പുകളിലെയും […]

Read More
 ലോക്ക്ഡൗണ്‍ സമയത്ത് മദ്യം കടത്തി; ഔട്ട്‌ലെറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്ത് ബെവ്‌കോ

ലോക്ക്ഡൗണ്‍ സമയത്ത് മദ്യം കടത്തി; ഔട്ട്‌ലെറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്ത് ബെവ്‌കോ

ലോക്ക്‌ഡൌണിന്റെ മറവില്‍ മുണ്ടക്കയം ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് ബെവ്‌കോ. ഇവിടെനിന്ന് ആയിരം ലിറ്ററോളം മദ്യം ആണ് കടത്തിയതെന്നാണ് എക്‌സൈസും ബിവറേജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാവും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മദ്യക്കച്ചവടം നടത്തിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ബിവറേജസ് കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്. മുണ്ടക്കയം ഔട്ട്‌ലെറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ അച്ചടക്ക നടപടി എടുത്തതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. നേരത്തെ സംഭവത്തില്‍ കേസെടുത്ത് എക്‌സൈസ് അന്വേഷണം നടത്തിവരികയായിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗം […]

Read More
 ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; വിറ്റുപോയത് 51 കോടി രൂപയുടെ മദ്യം

ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; വിറ്റുപോയത് 51 കോടി രൂപയുടെ മദ്യം

ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ആദ്യ ദിവസം തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ട് മദ്യ വില്‍പ്പന. കഴിഞ്ഞ ദിവസം മാത്രം 51 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥആനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത്. 68 ലക്ഷം രൂപയുടെ മദ്യമാണ് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഔട്ട്‌ലെറ്റില്‍ വിറ്റത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് മദ്യ വില്‍പന നടന്ന ഔട്ട്‌ലെറ്റാണിത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് രണ്ടാമതായി […]

Read More