മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം; ജനങ്ങള്‍ ആശങ്കയില്‍
മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. രാത്രി 9:30 ഓടെയാണ് സംഭവം. ശബ്ദം കേട്ട ജനങ്ങള്‍ ആശങ്കയിലായി. ഭൂമിക്കടിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. […]
Read More