‘സൗഹൃദം’ അയൽപക്ക വേദിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുന്ദമംഗലം: കുന്ദമംഗലം നൊച്ചി പൊയിൽ സൗഹൃദം അയൽപക്ക വേദിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സംഘടന സെക്രട്ടറി എംകെ പ്രേമാനന്ദൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡൻറ് പാറപ്പുറത്ത് രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സജിത ഷാജി, നജീബ് പാലക്കൽ,റിട്ടയേഡ് ആയുർവേദം ഡി എം ഒ ഡോ. അംബുജം , ട്രഷറർ സി രാധാകൃഷ്ണൻ, മൈമൂനതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Read More
