അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല വിശ്വ സുന്ദരി

അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല വിശ്വ സുന്ദരി

മിസ് യൂണിവേഴ്‌സ് കിരീടം അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേലക്ക്.84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്.71-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ രണ്ടാം സ്ഥാനവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ആന്ദ്രെയ്‌ന മാര്‍ട്ടിനെസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ദിവിത റായിയുടെ മത്സരം ആദ്യ 16-നുള്ളില്‍ അവസാനിച്ചു.പോർട്ടോ റീക്കോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങൾ. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ ബോണി ഗബ്രിയേലിന് കിരീടം […]

Read More
 സ്വിംസ്യൂട്ട് റൗണ്ടിൽ ബിക്കിനി ധരിച്ചില്ല;മിസ് യൂണിവേഴ്‌സ് സ്റ്റേജില്‍ ശരീരം മുഴുവൻ മറച്ചെത്തി ബഹ്റൈൻ സുന്ദരി സ്വീകരിച്ച് സോഷ്യൽ മീഡിയ

സ്വിംസ്യൂട്ട് റൗണ്ടിൽ ബിക്കിനി ധരിച്ചില്ല;മിസ് യൂണിവേഴ്‌സ് സ്റ്റേജില്‍ ശരീരം മുഴുവൻ മറച്ചെത്തി ബഹ്റൈൻ സുന്ദരി സ്വീകരിച്ച് സോഷ്യൽ മീഡിയ

ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയുടെ ഹർനാസ് ശ്രദ്ധനേടിയപ്പോള്‍, തന്‍റേതായ വ്യക്തിത്വവും കാഴ്ചപ്പാടും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടിയി മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈൻ സുന്ദരി. നിറഞ്ഞ കൈയ്യടികളോടെ തന്നെ കാണികൾ ഇവരെ വരവേറ്റു.ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാർ സ്വിംസ്യൂട്ട് റൗണ്ടിൽ എത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ മനാര്‍ നദീം ശരീരം മുഴുവൻ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് വേദിയില്‍ എത്തിയത്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മനാര്‍ നദീമിന്‍റെ സന്ദേശം ഇരുകൈകളോടെയാണ് സദസ് വരവേറ്റത്.

Read More
 ഹർനാസ് സന്ധു വിശ്വസുന്ദരി;21 വർഷത്തിന് ശേഷം  ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം

ഹർനാസ് സന്ധു വിശ്വസുന്ദരി;21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം

മിസ് യൂണിവേഴ്‌സ് 2021 കിരീടം ചൂടി ഇന്ത്യയുടെ ഹർനാസ് സന്ധു.പഞ്ചാബ് സ്വദേശിനിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. 2000ത്തിൽ ലാറ ദത്തയാണ് രാജ്യത്തിനായി അവസാനമായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു.മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.

Read More