വിലക്കിയതാര്? അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാന്റിന് രാഘവന്റെ കത്ത്;വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നുവെന്ന് ശശി തരൂർ

വിലക്കിയതാര്? അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാന്റിന് രാഘവന്റെ കത്ത്;വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നുവെന്ന് ശശി തരൂർ

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ശശി തരൂരിനെ വിലക്കിയ സംഭവത്തില്‍ എംകെ രാഘവന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. കോഴിക്കോട് നടത്താനിരുന്ന ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി. പ്രസിഡന്റിനും ഇതുമായി ബന്ധപെട്ട പരാതി നല്‍കുമെന്ന നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.എം.കെ. രാഘവന്റെ നടപടി.. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി […]

Read More
 കോഴിക്കോടും പോസ്റ്ററുകള്‍; എംകെ രാഘവന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആഹ്വാനം

കോഴിക്കോടും പോസ്റ്ററുകള്‍; എംകെ രാഘവന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആഹ്വാനം

ഡിസിസി അധ്യക്ഷ പട്ടിക വിവാദത്തില്‍ കോഴിക്കോടും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. എം.കെ രാഘവന്‍ എംപിക്കും, കെ. പ്രവീണ്‍കുമാറിനുമെതിരെ കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ച് പ്രതിഷേധം അറിയിച്ചത്. കെ. പ്രവീണ്‍ കുമാറിനെ ഡിസിസി പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിനെതിരെയാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അഴിമതി വീരനെയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും, എം.കെ രാഘവന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.

Read More
 കുന്ദമംഗലത്ത് യു.ഡി.എഫ് അനുകൂല ട്രെൻഡ്; അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി

കുന്ദമംഗലത്ത് യു.ഡി.എഫ് അനുകൂല ട്രെൻഡ്; അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി

കോഴിക്കോട് ജില്ലയില്‍ ഇത്തവണ അഞ്ച് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവൻ എം.പി. കുന്ദമംഗലത്ത് വ്യാപകമായി യു.ഡി.എഫ് അനുകൂല ട്രെന്‍ഡാണ്.ജനങ്ങൾ മാറി ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കനത്ത പോളിംഗ്. ഇവിടെ അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുന്ദമംഗലത്താണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 81.55 ആണ് ഇവിടുത്തെ പോളിങ്. ആകെ 2,31,284 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,46,783 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. വടകരയില്‍ […]

Read More
 എലത്തൂരിലെ സീറ്റ് തർക്കം അവസാനിക്കുന്നു;സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍

എലത്തൂരിലെ സീറ്റ് തർക്കം അവസാനിക്കുന്നു;സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍

എലത്തൂര് സീറ്റ് എന്‍സികെയ്ക്ക് വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശമനം.എലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി മണ്ഡലം ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍. മണ്ഡലത്തിലെ പ്രശ്‍നങ്ങളെ അടഞ്ഞ അധ്യായമെന്നാണ് എം കെ രാഘവന്‍ വിശേഷിപ്പിച്ചത്.സീറ്റ് ഇത്തവണ എന്‍സികെയ്ക്ക് നല്‍കാനാണ് യുഡിഎഫ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം മുന്നണി കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് രാഘവന്‍ അനുനയമെന്നോണം വേദിയിലെത്തിയത്. വികാരപ്രകടനങ്ങളെല്ലാം അവസാനിച്ചു. ഇനി ജയമാണ് വേണ്ടത്. സുല്‍ഫിക്കര്‍ മയൂരിയെ ജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും രാഘവന്‍ പറഞ്ഞു. നേരത്തെ, മയൂരിയുടെ […]

Read More

എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്

എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഞാനുമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിട്ടുള്ളവർ ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ് . ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല .അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More