എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.
ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഞാനുമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിട്ടുള്ളവർ ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ് . ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല .അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.