എഐ ക്യാമറ നിരീക്ഷണത്തിൽ നിയമലംഘനം: വിഐപികൾക്ക് ഇളവില്ല , പിഴ നൽകണം: മോട്ടോർവാഹനവകുപ്പ്
കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തിൽ വിഐപികളും നിയമലംഘനത്തിൽ പിഴ നൽകണമെന്ന് മോട്ടോർവാഹനവകുപ്പ്. ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം നിലവിൽ ഇല്ലെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കി. വിഐപി വാഹനങ്ങളെ എഐ ക്യാമറാ നിയമലംഘനങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന പ്രസ്ഥാവനക്കെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങൾ ജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനവ്യക്തികൾക്ക് പിഴ ഇളവില്ലെന്ന് മോട്ടോർവാഹനവകുപ്പ് […]
Read More