കോഴിക്കോട് ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത് മുഈനലി തങ്ങൾ
മുസ്‌ലിം ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ഹൈദരലി തങ്ങള്‍ ഫൌണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഈൻ അലി തങ്ങളാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേരുന്നത്. ലത്തീഫ് തുറയൂർ, പി.പി ഷൈജൽ തുടങ്ങിയവർക്കൊപ്പമാണ് മുഈനലി തങ്ങൾ യോഗത്തിൽ പങ്കെടുത്തത്.കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളിലാണ് യോഗം ചേര്‍ന്നത്.
Read More
