പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ ഡ്രോണ്‍; അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ ഒരു ഡ്രോണ്‍ കണ്ടതായി റിപോര്‍ട്ടുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പിജി) ഉദ്യോഗസ്ഥരാണ് വിവരം പൊലീസിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡല്‍ഹി പൊലീസ് തിരച്ചില്‍ ആരംഭിച്ചു, പക്ഷെ ഇതുവരെ അത്തരമൊരു വസ്തുവൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ഡ്രോണിന് അനുമതിയില്ലാത്ത മേഖലയില്‍ ഡ്രോണ്‍ കണ്ടതിനെ കുറിച്ച് ഡല്‍ഹി പൊലീസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പ്രധാണമന്ത്രിയുടെ […]
Read More
