ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ നരേന്ദ്രമോദി ജപ്പാനിൽ
മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിൽ. ടോക്കിയോയിലാണ് മുൻ ജപ്പാൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതൽ തുകയാണ് ഷിൻസോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യൺ യെൻ ആണ് ജപ്പാൻ സംസ്‌കാര ചടങ്ങുകൾക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിൻസോ ആബെ.
Read More
