ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇടപെടണം;പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇടപെടണം;പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. തടവിലായവരെ മോചിപ്പിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരെയാണ് ഗിനിയയില്‍ തടഞ്ഞുവച്ചിരിക്കുന്നത്. മോചനത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നും മോചനം വൈകിപ്പിക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക – ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. അതേസമയം, നാവികരുടെ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ […]

Read More
 25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകും; ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി

25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകും; ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി

ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയോര മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സുസ്ഥിരമായ സർക്കാർ അനിവാര്യമാണ്. 25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും മോദി. പ്രധാനമന്ത്രി മാണ്ഡി ജില്ലയിലെ സുന്ദർനഗറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തവണത്തെ ഹിമാചൽ തെരഞ്ഞെടുപ്പിന് പ്രത്യേകതയുണ്ട്. നവംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് വരുന്ന അഞ്ച് വർഷത്തേക്ക് മാത്രമല്ല, ഓരോ വോട്ടും അടുത്ത 25 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസന യാത്രയെ നിർവചിക്കും’ – പ്രധാനമന്ത്രി പറഞ്ഞു. […]

Read More
 ഗുജറാത്തിൽ തൂക്ക് പാലം തകർന്ന പ്രദേശം സന്ദർശിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവരെയും സന്ദർശിക്കും

ഗുജറാത്തിൽ തൂക്ക് പാലം തകർന്ന പ്രദേശം സന്ദർശിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവരെയും സന്ദർശിക്കും

മോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്ന പ്രദേശം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മച്ചു നദിക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രി മോദി സന്ദർശിക്കും. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിൻറെ അവസാന ദിനമാണ് ഇന്ന്. ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗം വിളിച്ച് ചേർത്തിരുന്നു. അതേസമയം, പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകൾ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 140 […]

Read More
 ‘ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം’; പൊലീസ് യൂണിഫോം ഏകീകരിക്കണമെന്ന് നരേന്ദ്ര മോദി

‘ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം’; പൊലീസ് യൂണിഫോം ഏകീകരിക്കണമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റകൃത്യങ്ങൾ തടയുക എന്നത് ഒരു സംസ്ഥാനത്തിനെ മാത്രം ബാധിക്കുന്ന വിഷയമില്ല. സംസ്ഥാനങ്ങൾ കടന്നും രാജ്യങ്ങൾ കടന്നും കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നു. കുറ്റവാളികൾ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുകയാണ്. ഇത് തടയാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ സുരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് യൂണിഫോം ഏകീകരിക്കണമെന്നും മോദി പറഞ്ഞു. ഒരു […]

Read More
 കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം;പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കെജ്‌രിവാൾ

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം;പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കെജ്‌രിവാൾ

കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്ത്.കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു.രാജ്യത്തിനു സാമ്പത്തിക പുരോഗതിയും ഐശ്വര്യവുമുണ്ടാകാൻ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നു കേജ്‌രിവാൾ നേരത്തേ നിർദേശിച്ചിരുന്നു. “എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം”. രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.“ഇൻഡോനേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്, 2-3 ശതമാനം […]

Read More
 എന്റെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിൽ;സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

എന്റെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിൽ;സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി.ഇന്ന് രാവിലെയാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിൽ എത്തിയത്,2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി കഴിഞ്ഞ എല്ലാ ദീപാവലിയും വിവിധ സൈനിക കേന്ദ്രങ്ങളില്‍ സൈനികര്‍ക്കൊപ്പമാണ് ആഘോഷിച്ചത്. കഴിഞ്ഞ വർഷം കശ്മീരിലെ നൗഷേരയിലെ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഇക്കുറിയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.എന്‍റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിലാണ് കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. […]

Read More
 പിഎം കിസാൻ സമ്മാൻ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പിഎം കിസാൻ സമ്മാൻ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പിഎം കിസാൻ സമ്മാൻ സമ്മേളനം 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള 13,500-ലധികം കർഷകരും 1500 അഗ്രി സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഒരു കോടിയിലധികം കർഷകരും വിർച്വൽ ആയി പരിപാടിയിൽ പങ്കെടുക്കും. ഗവേഷകർ, പോളിസി മേക്കേഴ്‌സ്, മറ്റ് പങ്കാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പരിപാടിയിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡുവിന്റെ വിതരണവും പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 16,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ 8.5 […]

Read More
 രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക. ഹിമാചൽ പ്രദേശിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും. ഹിമാചൽ പ്രദേശിലെ അംബ് അൻഡൗറ മുതൽ ന്യൂഡൽഹി വരെയാണ് ട്രെയിൻ ഓടുക. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് […]

Read More
 പ്രധാനമന്ത്രി പേരിട്ട ‘ആശ’ ചീറ്റപ്പുലി ഗർഭിണി; അടുത്ത തലമുറയ്ക്കായി കാത്തിരിപ്പ്

പ്രധാനമന്ത്രി പേരിട്ട ‘ആശ’ ചീറ്റപ്പുലി ഗർഭിണി; അടുത്ത തലമുറയ്ക്കായി കാത്തിരിപ്പ്

ന്യൂഡൽഹി: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ഗർഭിണിയാണെന്ന സൂചനകൾ പങ്കുവെച്ച് അധികൃതർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗർഭം ധരിച്ചിരിക്കുന്നത്. ഇതോടെ വലിയ ശ്രദ്ധയാണ് കുനോ ദേശീയോദ്യാനത്തിൽ ഈ ചീറ്റയ്ക്ക് നൽകുന്നത്. ഈ മാസം അവസാനത്തോടെ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. “ആശ ഗർഭിണിയാണെങ്കിൽ, അത് അവളുടെ ആദ്യത്തെ കുഞ്ഞായിരിക്കും. അവൾ കാട്ടിൽ നിന്നും പിടിക്കപ്പെട്ടതിനാൽ നമീബിയയിൽ വച്ചവം ഗർഭധാരണം നടന്നിരിക്കുക. അവൾക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ, ഞങ്ങൾ അവൾക്ക് സ്വകാര്യത നൽകേണ്ടതുണ്ട്. അവളുടെ ചുറ്റും […]

Read More
 നവരാത്രി ആഘോഷങ്ങള്‍ക്കായി മോദി എത്തുന്നു;ശരീരത്തിൽ ചിത്രങ്ങൾ ടാറ്റുവാക്കി സ്ത്രീകൾ,ഒപ്പം ചീറ്റപ്പുലിയും

നവരാത്രി ആഘോഷങ്ങള്‍ക്കായി മോദി എത്തുന്നു;ശരീരത്തിൽ ചിത്രങ്ങൾ ടാറ്റുവാക്കി സ്ത്രീകൾ,ഒപ്പം ചീറ്റപ്പുലിയും

നവരാത്രി ആഘോഷങ്ങള്‍ക്കായി നാളുകൾക്ക് ശേഷം പ്രധാനമന്ത്രി സ്വന്തം നാട്ടിലേക്ക് എത്തുകയാണ്.ഗുജറാത്തിലെ സൂറത്തിൽ മോദിയെയും കാത്തിരിക്കുകയാണ് ജനങ്ങൾ.മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്താണു മോദിയെ സ്വീകരിക്കാൻ സൂറത്തിലെ സ്ത്രീകൾ ഒരുങ്ങുന്നത്. മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. അതിനാലാണ് ചീറ്റയും ടാറ്റുവിൽ ഇടം പിടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.മോദിജിക്ക് സൂറത്തിലേക്ക് സ്വാഗതം’, ‘ചീറ്റകൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം’ എന്നിങ്ങനെ പുറത്ത് കുറിച്ച നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നത്. വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന് കൂടിയാണ് […]

Read More