2022ല്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്;ദുബൈ എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുക പ്രധാന ലക്ഷ്യം.

2022ല്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്;ദുബൈ എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുക പ്രധാന ലക്ഷ്യം.

അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുകയാത്രയുടെ പ്രധാന ലക്ഷ്യം.കൂടാതെ യുഎഇ ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. 75-ാം സ്വാതന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവിധ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ദുബൈ എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍. നാല് നിലകളുള്ള പവലിയന്‍ ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. 2015ലും 2018ലും 2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.

Read More
 ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി മിനിമം താങ്ങുവിലയെ പിന്തുണച്ചിരുന്നു; രാകേഷ് ടികായത്ത്

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി മിനിമം താങ്ങുവിലയെ പിന്തുണച്ചിരുന്നു; രാകേഷ് ടികായത്ത്

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി മിനിമം താങ്ങുവിലയെ പിന്തുണച്ചിരുന്നതായും കര്‍ഷകരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിയമം രാജ്യത്താകെ വരണമെന്ന് അഭിപ്രായപ്പെട്ടിരുന്നുവെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ സംയുക്ത ഷേത്കാരി കംഗര്‍ മോര്‍ച്ചയുടെ (എസ്.എസ്.കെ.എം) നേതൃത്വത്തില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാകേഷ് ടികായത്ത്. കര്‍ഷകരുമായുള്ള ചര്‍ച്ചകളില്‍ നിന്നും മോദി സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദഹം കുറ്റപ്പെടുത്തി. ‘എം.എസ്.പി നിയമമാക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ […]

Read More
 രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളി;പ്രധാന മന്ത്രി

രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളി;പ്രധാന മന്ത്രി

ഭരണഘടനാ ദിനത്തിൽ കുടുംബ രാഷ്ട്രീയത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു എന്ന ആരോപമാണ് അദ്ദേഹം ഉയർത്തിയത്. അഴിമതിയെ സ്ഥാപനവത്ക്കരിക്കാനാണ് കുടുംബ വാഴ്ചയുമായി മുന്നോട്ട് പോകുന്ന പാർട്ടികൾ ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും. കുടുംബങ്ങൾക്ക് വേണ്ടി കുടുംബങ്ങളാൽ നയിക്കപ്പെടുന്ന കുടുംബങ്ങളുടെ പാ‍ർട്ടികളാണ് ഇന്ത്യയിൽ ചിലത്. രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്പ്രധാനമന്ത്രി ആരോപിച്ചു. പാർലമെന്റിൻ്റെ സെൻട്രൽ ഹാളിൽ […]

Read More
 ഇന്ധനവില വര്‍ദ്ധന, വിലക്കയറ്റം; കേന്ദ്രസര്‍ക്കാറിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രിയങ്ക

ഇന്ധനവില വര്‍ദ്ധന, വിലക്കയറ്റം; കേന്ദ്രസര്‍ക്കാറിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രിയങ്ക

ഇന്ധനവില വര്‍ധന വിലക്കയറ്റം എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക. റാലി ആസൂത്രണം ചെയ്യാന്‍ […]

Read More
 ലഖിംപുര്‍ സംഭവം;മോദിക്ക് കത്തയച്ച് പ്രിയങ്ക ​കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണം;ഒന്നിച്ച് വേദി പങ്കിടരുതെന്നും ആവിശ്യം

ലഖിംപുര്‍ സംഭവം;മോദിക്ക് കത്തയച്ച് പ്രിയങ്ക ​കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണം;ഒന്നിച്ച് വേദി പങ്കിടരുതെന്നും ആവിശ്യം

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുത്. ഇത് പ്രധാനമന്ത്രിയുടെ ധാർമികമായ ഉത്തരവാദിത്തമാണ്. നീതി ഉറപ്പുവരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയായിരിക്കെ കര്‍ഷകര്‍ക്ക് നീതി ലഭിക്കില്ല. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും കത്തില്‍ […]

Read More
 നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍;ബ്രേക്കും തകരാറില്‍; രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍;ബ്രേക്കും തകരാറില്‍; രാഹുൽ ഗാന്ധി

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെതീരെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ചൂളകള്‍ (വിറകടുപ്പ്) ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍ ആണെന്നും അതിന്റെ ബ്രേക്ക് തകരാറിലാണെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. ഇതിനോടൊപ്പം ഗ്രാമങ്ങളിലെ 42 ശതമാനം പേരും പാചകവാതകത്തിന്റെ ഉപയോഗം നിര്‍ത്തിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം […]

Read More
 ജി20, സിഒപി26 ഉച്ചകോടികളില്‍ കോവിഡില്‍ നിന്നുള്ള തിരിച്ചുവരവും ആഗോള സാമ്പത്തികസ്ഥിതിയും ചര്‍ച്ച ചെയ്യും; നരേന്ദ്ര മോദി

ജി20, സിഒപി26 ഉച്ചകോടികളില്‍ കോവിഡില്‍ നിന്നുള്ള തിരിച്ചുവരവും ആഗോള സാമ്പത്തികസ്ഥിതിയും ചര്‍ച്ച ചെയ്യും; നരേന്ദ്ര മോദി

ഗ്രൂപ്പ് ഓഫ് 20 (ജി 20), കോണ്‍ഫെറന്‍സ് ഓഫ് പാര്‍ട്ടീസ് (സിഒപി 26) ഉച്ചകോടികളില്‍ കോവിഡ് മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവിനേയും ആഗോള സാമ്പത്തികസ്ഥിതിയേയും പറ്റി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്പ് സന്ദര്‍ശനത്തിനായി പുറപ്പെടുന്നതിന് മുന്‍പാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ന് മുതല്‍ 31 വരെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം റോമും വത്തിക്കാന്‍ സിറ്റിയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ക്ഷണപ്രകാരം നവംബര്‍ ഒന്ന് മുതല്‍ രണ്ട് വരെ […]

Read More
 പ്രതിപക്ഷ നടപടി ജനാധിപത്യത്തേയും ഭരണഘടനയേയും ജനങ്ങളേയും അപമാനിക്കല്‍; വിമര്‍ശനവുമായി പ്രധാനമന്ത്രി

പ്രതിപക്ഷ നടപടി ജനാധിപത്യത്തേയും ഭരണഘടനയേയും ജനങ്ങളേയും അപമാനിക്കല്‍; വിമര്‍ശനവുമായി പ്രധാനമന്ത്രി

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാര്‍ലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇരുസഭകളിലേയും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനെ അപമാനിക്കുകയാണ്. പേപ്പര്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞ വ്യക്തി തന്റെ പ്രവര്‍ത്തനത്തില്‍ പശ്ചാത്തപിക്കുന്നില്ല’ ഇന്ന് രാവിലെ ചേര്‍ന്ന ബിജെപി എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പെഗാസസുമായി ബന്ധപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന തട്ടിയെടുത്ത തൃണമൂല്‍ എംപി സാന്തനു സെന്നിനെ […]

Read More
 കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുക മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രതിപക്ഷം കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പരാമര്‍ശിച്ചു.

Read More
 റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രവും സഞ്ചിയില്‍ താമരയുടെ ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി ബിജെപി

റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രവും സഞ്ചിയില്‍ താമരയുടെ ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പതിപ്പിക്കാന്‍ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ വിതരണം നടക്കുന്നിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. റേഷന്‍ ഷോപ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സഞ്ചികളില്‍ താമരയുടെ ചിത്രം പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സിങ്ങാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭക്ഷ്യ പദ്ധതി […]

Read More