കുട്ടികളുടെ കൊവിഡ് ചികിത്സക്ക് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
കുട്ടികളുടെ കൊവിഡ് ചികിത്സക്ക് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.ബുധനാഴ്ച രാത്രിയാണ് പുതിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കിയത്. റെംഡസിവീര്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. മരുന്ന് 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്സിമീറ്റര്‍ […]
Read More