നെയ്യാറ്റിന്‍കരയില്‍ അവധി ചോദിച്ചതിനു ജീവനക്കാരികളെ പൂട്ടിയിട്ട് മര്‍ദിച്ചു;കടയുടമ പിടിയിൽ

നെയ്യാറ്റിന്‍കരയില്‍ അവധി ചോദിച്ചതിനു ജീവനക്കാരികളെ പൂട്ടിയിട്ട് മര്‍ദിച്ചു;കടയുടമ പിടിയിൽ

നെയ്യാറ്റിന്‍കരയില്‍ അവധി ചോദിച്ചതിനു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളെ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി.സംഭവത്തിൽ വീടുകളിൽ സാധനങ്ങൾ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്‌ക്ക് (20) ആണ് മർദ്ദനമേറ്റത്. അരുണിന്‍റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന.സ്ഥാപന ഉടമ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.ആക്രമണത്തില്‍ നന്ദനയുടെ തലയ്‌ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. കേസില്‍ അരുണിന്‍റെ ഭാര്യ പ്രിൻസിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ തൊഴില്‍ […]

Read More
 നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

നെയ്യാറ്റിൻകര വെടിവെച്ചാൻ കോവിലിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. കട ഒഴിവായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു.

Read More
 നെയ്യാറ്റിൻകര വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ടു

നെയ്യാറ്റിൻകര വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ടു

നെയ്യാറ്റിന്‍കര ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂവുടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി സ്വന്തമാക്കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പോക്കുവരവ് ചെയ്തതില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു .ഭൂമി സ്വന്തമാക്കിയതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ […]

Read More