നെയ്യാറ്റിൻകര വെടിവെച്ചാൻ കോവിലിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. കട ഒഴിവായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *