പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കേരള പോലീസിന് ബന്ധമുണ്ടെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി എൻഐഎ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കേരള പോലീസിന് ബന്ധമുണ്ടെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി എൻഐഎ

കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില പ്രാദേശിക ശക്തി കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിയ്ക്ക് കൈമാറിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ പൊലീസ്ഉദ്യോഗസ്ഥർക്ക് സംഘടനയുടെ സാമ്പത്തിക സഹായമുളളതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു. സംശയിക്കപ്പെടുന്ന സിവിൽ […]

Read More
 പിഎഫ്ഐ നേതാവ് അബ്ദുൽ സത്താറെ എൻഐഎ കസ്റ്റഡിയിൽ എടുത്തു

പിഎഫ്ഐ നേതാവ് അബ്ദുൽ സത്താറെ എൻഐഎ കസ്റ്റഡിയിൽ എടുത്തു

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംഘടനാ ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ എൻഐഎ കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്ന് എൻഐഎ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശ ഫണ്ടിങ്, ഭീകര റിക്രൂട്ട്‌മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിൽ വിശദമായ അന്വേഷണം വേണമെന്നും എൻഐഎ ആവശ്യമുന്നയിച്ചിരുന്നു. ഏഴ് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് ദിവസത്തേക്ക് നൽകുകയായിരുന്നു. അബ്ദുൽ […]

Read More
 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. റെയിഡിനിടെ ഒളിവിൽ പോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയതെതെന്ന് എൻഐഎ വ്യക്തമാക്കുന്നു. തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുൾ സത്താർ മൂന്നാം പ്രതിയും സിഎ റൗഫ് 12 ാം പ്രതിയുമാണ്. സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനാണ് ഇവർ ഒളിവിൽ പോയതെന്നാണ് എൻഐഎ […]

Read More
 പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി;പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി;പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം

ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈ 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കുമെതിരെ ഒരേസമയം ആക്രമണം നടത്താന്‍ […]

Read More
 ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചു;ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചു;ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രത്യേക സമുദായ നേതാക്കളെ ഇവര്‍ ലക്ഷ്യമിട്ടു. പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും […]

Read More
 ‘പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ നടത്തുന്നത് നിയമപരമായ കാര്യങ്ങൾ, റെയ്ഡിൽ  ഒട്ടും രാഷ്ട്രീയമില്ല’; ബിജെപി

‘പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ നടത്തുന്നത് നിയമപരമായ കാര്യങ്ങൾ, റെയ്ഡിൽ ഒട്ടും രാഷ്ട്രീയമില്ല’; ബിജെപി

കോഴിക്കോട്: കേരളമടക്കമുള്ള പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് ന്യായീകരിച്ചു ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ല. എൻ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങളെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ റെയ്ഡിൽ106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള […]

Read More
 സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; നിരവധി നേതാക്കൾ കസ്റ്റഡിയിൽ

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; നിരവധി നേതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോട്ടയം, കാസർഗോഡ്, കൊല്ലം, ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് എൻഐഎയും ഇഡിയും പരിശോധന നടത്തുന്നത്. റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നാണ് എൻഐഎ പറയുന്നത്. എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ […]

Read More
 പത്രം വായിക്കുന്നവര്‍ പോലും എന്‍.ഐ.എയ്ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

പത്രം വായിക്കുന്നവര്‍ പോലും എന്‍.ഐ.എയ്ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പത്രം വായിക്കുന്നതു പോലും പ്രശ്നമാണെന്ന വിധത്തിലാണ് ഏജന്‍സിയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വിമര്‍ശിച്ചു. യു.എ.പി.എ. കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിനെതിരെ എന്‍.ഐ.എ. നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. മാവോയിസ്റ്റ് സംഘവുമായി ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ […]

Read More
 ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പിടികൂടാന്‍ എന്‍ ഐ എ, മുംബൈയില്‍ വ്യാപക റെയ്ഡ്, ഒരാള്‍ പിടിയില്‍

ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പിടികൂടാന്‍ എന്‍ ഐ എ, മുംബൈയില്‍ വ്യാപക റെയ്ഡ്, ഒരാള്‍ പിടിയില്‍

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പൂട്ടാനൊരുങ്ങി ദേശീയ സുരക്ഷാ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് എന്‍.ഐ.എ.യുടെ റെയ്ഡ് നടത്തിയത്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് എന്‍ ഐ എയുടെ പരിശോധന നടന്നത്. ദാവൂദിന്റെ സംഘവുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, മറ്റ് പ്രധാനികള്‍ എന്നിവര്‍ക്കെതിരെയാണ് റെയ്ഡുകള്‍ നടക്കുന്നത്. ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. […]

Read More
 സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ; മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ; മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ. ഈമാസം ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന് അതിനുള്ള അനുമതി എന്‍ഐഎ ആസ്ഥാനത്തുനിന്നും ലഭിച്ചു. കേസില്‍ നിലവിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍, ശബ്ദരേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കേസില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്ന […]

Read More