മുംബൈ ഭീകരാക്രമണ കേസ്; റാണ നല്‍കിയത് സുപ്രധാന വിവരങ്ങള്‍, ഡേവിഡ് ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ ഐ എ
മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങി എന്‍ ഐ എ. ചോദ്യം ചെയ്യലില്‍ തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിനായി അമേരിക്കയുടെ സഹകരണം ഇന്ത്യ തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ തടവിലാണുള്ളത്. മറ്റുരാജ്യങ്ങളിലേക്ക് തന്നെ അയയ്ക്കരുതെന്ന കാര്യത്തില്‍ നിബന്ധന മുന്നോട്ടുവെച്ച ശേഷമാണ് അമേരിക്കയിലെ വിചാരണനടപടികളുമായി ഹെഡ്‌ലി സഹകരിച്ചത്. ഇക്കാര്യത്തില്‍ ആവശ്യാനുസരണം ഉചിതമായ തീരുമാനമെടുക്കുമെന്നും എന്‍ ഐ എ വ്യക്തമാക്കി. […]
Read More
