84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയം

84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയം

പെരുമ്പാവൂര്‍: 84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ കൃഷ്ണന്‍കുട്ടി റോഡില്‍ മനയ്ക്കപ്പടി അന്നമ്മ ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ മൃതദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തോട്ടുവയില്‍ പെരിയാറിന് സമീപമുള്ള പുരയിടത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടനാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Read More