സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനം;9 വരെയുള്ള ക്ലാസുകൾക്ക് ഇനി ഓണ്‍ലൈന്‍ പഠനം
സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല.ഇവര്‍ക്ക് ഓണ്‍ലൈനിലൂടെയായിരിക്കും ക്ലാസുകള്‍ നടത്തുക.കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് തീരുമാനംഎന്നാൽ പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. രാത്രികാല കര്‍ഫ്യു തത്കാലം നടപ്പാക്കേണ്ടെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.അതെസമയം തിരുവനന്ത പുരം ,കോഴിക്കോട് ,എറണാകുളം എന്നീ ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമെന്നും യോഗം വിലയിരുത്തി
Read More