നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്: കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്. ഇന്ന് ആദ്യ പരിപാടി കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ ആയിരുന്നു. പാനൂരിലേക്ക് പുറപ്പെടും മുമ്പ് തലശ്ശേരിയിൽ മന്ത്രിസഭായോഗം ചേർന്നു. ഡിസംബർ 23 വരെയുള്ള ആഴ്ചകളിലും ഇതുപോലെ മന്ത്രിസഭായോഗങ്ങൾ ചേരും. തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭായോഗം ചേരുന്നു എന്നത് ഈ യാത്രയുടെ മറ്റൊരു സവിശേഷതയാണ്.സംസ്ഥാനഭരണ തലസ്ഥാനം ഓരോ മണ്ഡലങ്ങളിലും ഇതുവഴി എത്തുകയാണ്.തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർണായകമായ ഒരു […]
Read More