പ്രചാരണം ശക്തമാക്കി മുന്നണികള്‍: രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ, മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

പ്രചാരണം ശക്തമാക്കി മുന്നണികള്‍: രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ, മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുൽ ഉദ്ഘാടനം ചെയ്യും. ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും […]

Read More
 ഡോ.ഷെർലി വാസുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഡോ.ഷെർലി വാസുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഫോറൻസിക് വിദഗ്ധ ഡോ.ഷെർലി വാസുവിന്റെ അകാലവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്ഥാനത്തെ സങ്കീർണമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ പെർലി വാസുവിന് സാധിച്ചു. കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ എന്ന നിലയിൽ ശ്രദ്ധേയയായ അവർ എഴുതിയ പോസ്റ്റ്മോർട്ടം ടേബിൾ എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More
 ചെത്തുകടവിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് ഗതാഗത തടസം, മുഖ്യമന്ത്രിയുടെ വാഹനത്തെ വഴി തിരിച്ചു വിട്ടു

ചെത്തുകടവിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് ഗതാഗത തടസം, മുഖ്യമന്ത്രിയുടെ വാഹനത്തെ വഴി തിരിച്ചു വിട്ടു

കുന്ദമംഗലം: കുന്ദമംഗലം ചെത്തുകടവിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗതാഗത തടസം. കുന്ദമംഗലം ചെത്ത് പാലത്തിന് സമീപമുള്ള മഹാഗണി മരത്തിന്റെ കൊമ്പാണ് മുറിഞ്ഞു വീണത്. അതേസമയം വീണ മരക്കൊമ്പ് തട്ടി റോഡിലൂടെ പോകുകയായിരുന്ന കാറിന് ഭാഗികമായി കേടുപാട് സംഭവിച്ചു. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം. മരം വീണ് റോഡിൽ ഗതാഗത തടസം നേരിട്ടതിനെ തുടർന്ന് വയനാട് തുരങ്ക പാത ഉദ്‌ഘാടനത്തിനു പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തെ വഴി തിരിച്ചു വിട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Read More
 മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വനംവകുപ്പും ദുരന്ത നിവാരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പരിപാടിയാണിത്. കണ്ടംകുളം മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌ മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പട്ടികജാതി – പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു. മനുഷ്യ– വന്യജീവി […]

Read More
 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു; അജിത് കുമാർ പക്കാ ക്രിമിനൽ; പി വി അൻവർ

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു; അജിത് കുമാർ പക്കാ ക്രിമിനൽ; പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ പക്കാ ക്രിമിനൽ ആണെന്നും അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ വിമർശിച്ചു. അജിത്‌ കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നു, പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു. പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും അൻവർ പറഞ്ഞു . വേലി […]

Read More
 ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ”ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെയും വരുന്ന ഭക്തര്‍ക്ക് കഴിഞ്ഞ വര്‍ഷം ദര്‍ശനം ഉറപ്പാക്കിയിരുന്നു. 2024-25 മണ്ഡല മകര വിളക്ക് കാലത്തും വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും രജിസ്ട്രേഷന്‍ നടത്താതെ വരുന്ന […]

Read More
 വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമാണെന്നും വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്നുംഓണ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓണ സന്ദേശത്തിന്റെ പൂർണ […]

Read More
 ‘വയനാട് ഉരുള്‍പൊട്ടല്‍’ ; ദുരിതബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തളളണം, മറ്റൊന്നും പരിഹാരമല്ല; ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

‘വയനാട് ഉരുള്‍പൊട്ടല്‍’ ; ദുരിതബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തളളണം, മറ്റൊന്നും പരിഹാരമല്ല; ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശത്തെ വായ്പകള്‍ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമത്രി പിണറായി വിജയന്‍. അവധി നീട്ടി കൊടുക്കല്‍, പലിശ ഇളവ് ഒന്നും ദുരിതബാധിതര്‍ക്ക് മതിയായ പരിഹാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉരുള്‍ കൃഷിഭൂമിയുടെ രൂപം തന്നെ മാറ്റിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടര്‍വാസമോ കൃഷിയോ ഊ പ്രദേശങ്ങളില്‍ സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കര്‍ഷക കുടുംബങ്ങള്‍ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. വീട് നിര്‍മ്മിക്കാന്‍ ലോണ്‍ എടുത്തവര്‍ക്ക് വീട് തന്നെ ഇല്ലാതായി. തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. […]

Read More
 പിഎസ്‌സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ല; പിണറായി വിജയന്‍

പിഎസ്‌സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ല; പിണറായി വിജയന്‍

തിരുവനന്തപുരം: പി എസ് സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒട്ടേറെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നിയമനത്തില്‍ വഴിവിട്ട രീതികളുണ്ടാകാറില്ല. നാട്ടില്‍ പല തട്ടിപ്പുകള്‍ക്കു വേണ്ടി ആളുകള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ യുഡിഎഫ് അംഗം എന്‍ ഷംസുദ്ദീന്‍ ആണ് പി എസ് സി കോഴ നിയമസഭയില്‍ ഉന്നയിച്ചത്. പി എസ് സി അംഗമായി […]

Read More
 മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മൗനം പാലിച്ചു; കോടിയേരിയുടെ മാതൃക പിണറായി പിന്തുടര്‍ന്നില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം ജില്ലാ കമ്മിറ്റി

മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മൗനം പാലിച്ചു; കോടിയേരിയുടെ മാതൃക പിണറായി പിന്തുടര്‍ന്നില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം ജില്ലാ കമ്മിറ്റി

കൊച്ചി, പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എം എറണാകുളം,പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം. മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നല്‍കിയില്ല,മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ കോടിയേരിയുടെ മാതൃക പിണറായി പിന്തുടര്‍ന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമര്‍ശനം . പാര്‍ട്ടിയ്ക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കില്‍ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ നടത്തിയത് […]

Read More