മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ല; പി.കെ.കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ല; പി.കെ.കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായപ്പോഴും രണ്ടാമത്തെ കക്ഷി എന്ന നിലയിൽ പോലും ലീഗ് ഇടപ്പെട്ടിട്ടില്ല. ശശി തരൂർ പങ്കെടുക്കുന്ന പരിപാടി വിവാദമാക്കേണ്ടതില്ല. വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ. ലീഗിനെ ശശി തരൂരുമായി ബന്ധപ്പെടുത്തി നടത്തുന്ന ചർച്ചകൾ അനാവശ്യമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More
 കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ കേസ്

കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ കേസ്

അരിയിൽ ശുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലികുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന് എതിരെ കേസെടുത്തു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് തലശ്ശേരി പൊലീസ് കേസ് എടുത്തത്. ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍.

Read More
 പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങൾ;പി.ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ കുഞ്ഞാലിക്കുട്ടി

പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങൾ;പി.ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ നിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകൻ ടി.പി.ഹരീന്ദ്രൻ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി മുസ്‌‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോങ്ങളും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. കെപിസിസി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. യുഡിഎഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല. കേസ് വിടുന്ന പ്രശനമില്ല. നിയമപരമായി ഈ ആരോപണത്തെ നേരിടും. ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ടി പി […]

Read More
 ‘ഇപി വിവാദത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ല,ആദ്യപ്രതികരണം ചോദ്യത്തിനുള്ള മറുപടി മാത്രമായിരുന്നു’; കുഞ്ഞാലിക്കുട്ടി

‘ഇപി വിവാദത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ല,ആദ്യപ്രതികരണം ചോദ്യത്തിനുള്ള മറുപടി മാത്രമായിരുന്നു’; കുഞ്ഞാലിക്കുട്ടി

മലപ്പുറം:ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു.ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു.ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിതികരിക്കുകയായിരുന്നു.ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.സിപിഎം ആഭ്യന്തര വിഷയമെന്ന […]

Read More
 ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു;സുധാകരന്റെ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസെന്ന് കുഞ്ഞാലികുട്ടി

ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു;സുധാകരന്റെ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസെന്ന് കുഞ്ഞാലികുട്ടി

ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസാണെന്നും ലീഗ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും മുസ്ലിംലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹക്കിം ഫൈസിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളുമായി ചർച്ച നടത്തുമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. ടെലഫോണിലൂടെ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. കൂടിയാലോചിക്കും എന്ന് പറഞ്ഞ വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.ആർഎസ്എസുമായി ബന്ധപ്പെട്ട് തന്‍റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താൻ ആർഎസ്എസ് ശാഖയ്ക്ക് […]

Read More
 ഹി‍ജാബ് കേസ് വിശാല ബെഞ്ചിന്;നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗും സമസ്തയും,ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ലെന്ന് കുഞ്ഞാലികുട്ടി

ഹി‍ജാബ് കേസ് വിശാല ബെഞ്ചിന്;നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗും സമസ്തയും,ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ലെന്ന് കുഞ്ഞാലികുട്ടി

ഹിജാബ് കേസ് വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗും സമസ്തയും. കേസ് വിശാലബെഞ്ചിനു വിട്ടതിലൂടെ സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്‍റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.വിശാല ബെഞ്ചിൽ പ്രതീക്ഷയുണ്ടെന്ന് സമസ്ത പ്രതികരിച്ചു. കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയ ജസ്റ്റിസ് സുധാൻശു ധൂലിയയുടെ നിലപാട് സ്വാഗതാർഹമാണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ജുഡീഷ്യറി പൂർണമായും സംഘപരിവാറിന് […]

Read More
 ‘സ്‌കൂളുകളിലെ സമയമാറ്റം അംഗീകരിക്കാനാവില്ല’; എടുത്തുചാടിയുള്ള പരിഷ്കരണം ദോഷം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

‘സ്‌കൂളുകളിലെ സമയമാറ്റം അംഗീകരിക്കാനാവില്ല’; എടുത്തുചാടിയുള്ള പരിഷ്കരണം ദോഷം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠനസമയമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുസർക്കാരിന്റെയും അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. സർക്കാരിന്റെ താൽപര്യം ചർച്ചകൾ ഇല്ലാതെ നടപ്പാക്കാൻ ശ്രമിച്ചാൽ വിപരീത ഫലമാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎമ്മെന്ന് പിഎംഎ സലാം ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സമസ്ത അടക്കമുള്ള സംഘടനകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. വിഷയത്തിൽ സമസ്തയ്‌ക്കൊപ്പം നിലപാട് കടുപ്പിക്കും. ആലോചനയില്ലാതെ എടുത്തുചാടി പരിഷ്‌കരണത്തിന് തുനിഞ്ഞാൽ ദോഷം […]

Read More
 കയ്യിൽ വടി കിട്ടിയാൽ നിരന്തരം അടിക്കാനുള്ള സംഘടനയല്ല; സമസ്ത വിഷയത്തിൽ മുസ്ലിം ലീഗ്

കയ്യിൽ വടി കിട്ടിയാൽ നിരന്തരം അടിക്കാനുള്ള സംഘടനയല്ല; സമസ്ത വിഷയത്തിൽ മുസ്ലിം ലീഗ്

പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ച് അപമാനിച്ച സംഭവത്തിൽ സമസ്തയെ പ്രതിരോധിച്ച് മുസ്ലിം ലീഗ്. കൈയിൽ ഒരു വടി കിട്ടിയെന്ന് കരുതി നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുടെ മത സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ പങ്കുകൾ വിസ്മരിച്ചുകൊണ്ട് ദിവസങ്ങളോളം ‘വടികൊണ്ട് അടിക്കുന്നത്’ ഭംഗിയല്ലെന്ന് കുഞ്ഞാലി കുട്ടി പറഞ്ഞു. ‘കയ്യില്‍ വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള ഒരു സംഘടനയല്ല സമസ്ത കേരള ജമംഇയ്യത്തുല്‍ ഉലമ. മതസാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ […]

Read More
 മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

കേരള നിയമസഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു.ഉപനേതാവായി എംകെ മുനീറിനേയും തെരഞ്ഞെടുത്തു.സെക്രട്ടറിയായി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറലര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍.മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന കുഞ്ഞാലികുട്ടി ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് ലീഗ് […]

Read More
 യുഡിഎഫിന് അനുകൂല ട്രെന്റാണ് സംസ്ഥാനത്തുള്ളത് എക്‌സിറ്റ് പോളുകള്‍ നിരര്‍ത്ഥമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

യുഡിഎഫിന് അനുകൂല ട്രെന്റാണ് സംസ്ഥാനത്തുള്ളത് എക്‌സിറ്റ് പോളുകള്‍ നിരര്‍ത്ഥമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

നിയമ സഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് അനുകൂലമായ ട്രെന്റാണ് സംസ്ഥാനത്തുള്ളതെന്നും എക്‌സിറ്റ് പോളുകള്‍ നിരര്‍ത്ഥമാണെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു.ഓരോ സര്‍വേയും വ്യത്യസ്ത ഫലമാണ് പറയുന്നത്. ഇതുതന്നെ സര്‍വേകളുടെ നിരര്‍ത്ഥകതയ്ക്ക് തെളിവാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സര്‍വേയ്ക്ക് സമാനമായി ഇത്തവണത്തെ സര്‍വേ ഫലവും തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വേ ഫലങ്ങള്‍ കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്. യുഡിഎഫ് വലിയ ജയം നേടും. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളത്. […]

Read More