എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അദ്വാനിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയന്‍ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്. എല്‍.കെ അദ്വാനിജിക്ക് ഭാരതരത്ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മാരകമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു […]
Read More