പുതിയ ധനമന്ത്രിയും രാജിവെച്ചു,ശ്രീലങ്കയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി

പുതിയ ധനമന്ത്രിയും രാജിവെച്ചു,ശ്രീലങ്കയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് ഗോതബായ രജപക്‌സെ നിയമിച്ച പുതിയ ധനകാര്യ മന്ത്രി അലി സബ്രി രാജിവെച്ചു.40 എം.പിമാര്‍ ഭരണസഖ്യം വിട്ട്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. ഭരണമുന്നണിയായ പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ ഭൂരിപക്ഷം 105 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ശ്രീലങ്ക പൊതുജന പെരുമുന പാര്‍ട്ടി എംപിമാരാണ് സഖ്യം വിട്ടത്. പ്രതിഷേധം […]

Read More
 പ്രക്ഷോഭം കനക്കുന്നു;ശ്രീലങ്കയില്‍ കര്‍ഫ്യൂ ലംഘിച്ച് രാത്രിയും തെരുവിലിറങ്ങി ജനങ്ങള്‍ മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

പ്രക്ഷോഭം കനക്കുന്നു;ശ്രീലങ്കയില്‍ കര്‍ഫ്യൂ ലംഘിച്ച് രാത്രിയും തെരുവിലിറങ്ങി ജനങ്ങള്‍ മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തം.തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചു . പല സ്ഥലങ്ങളിലും തീയിട്ടു, നെഗോമ്പോ പട്ടണത്തിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മുന്‍മന്ത്രി റോഷന്‍ രണസിംഗയുടെ വീട് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് യുവാക്കളെത്തിയതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ […]

Read More