ഭരണഘടനയെ ചോദ്യംചെയ്ത് ഗൊഗോയിയുടെ കന്നിപ്രസംഗം; പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ
ന്യൂഡൽഹി: ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് ഡൽഹി ബിൽ ചർച്ചചെയ്യുന്നത് പാർലമെന്റിനെ തടസ്സപ്പെടുത്തുന്നില്ലെന്നും രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ഡൽഹി ഓർഡിനൻസ് ബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് നാമനിർദേശം ചെയ്യപ്പെട്ട അംഗമായ ഗൊഗോയിയുടെ വിവാദപരാമർശം.ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. ഓർഡിനൻസ് സാധുവാണോ എന്നതും ഭരണഘടനാ ബെഞ്ചിനുവിട്ട രണ്ടു ചോദ്യങ്ങളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതെന്ന് ഡൽഹി ബിൽ ചർച്ചയിൽ ഗൊഗോയി പറഞ്ഞു. അതിന് ഈ സഭയിൽ ചർച്ചചെയ്യുന്ന ബില്ലുമായി ഒരു ബന്ധവുമില്ലെന്നും പാർലമെന്റിൽ പരിപൂർണ […]
Read More