ന്യൂഡല്‍ഹി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. അമ്മയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകും. അടുത്ത നിമിഷം നമ്മുടെ കൈകളില്‍ അല്ലാലോ. അതുകൊണ്ട് കാത്തിരുന്നു കാണണമെന്നായിരുന്നു നടന്റെ പ്രതികരണം. ഡല്‍ഹിയില്‍ പത്മഭൂഷണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് പ്രതികരണം.
അമ്മ ജനറല്‍ബോഡിയിലെ പൊട്ടിത്തെറിക്കും പ്രസിഡന്റ് ശ്വേത മേനോന്റെ രാജിക്കും ശേഷം ആദ്യമായാണ് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. പ്രശ്നങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം പരിഹരിക്കും. അതിന് ശേഷം മാത്രം മറുപടി പറയാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മറ്റു താരസംഘടനയിലെ അംഗങ്ങളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഉറപ്പുനല്‍കി.
ഇന്നലെ ഭാര്യ സുല്‍ഫത്ത്, മക്കളായ ദുല്‍ഖര്‍ സല്മാന്, സുറുമി എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്.
