17കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

17കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. കൊല്ലം മങ്ങാട് കരിക്കോട് നെല്ലിവിള ചപ്പത്തടം സെക്കുലര്‍നഗര്‍ മാണിക്യംവിള വീട്ടില്‍ അജ്മല്‍ കബീര്‍ (27) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കൊല്ലത്തെ പ്രതിയുടെ വീട്ടില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി അന്വേഷിച്ച പൊലീസ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More
 പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബാലുശ്ശേരി സ്വദേശിയായ 42കാരന് പത്തു വര്‍ഷം കഠിനതടവും പിഴയും

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബാലുശ്ശേരി സ്വദേശിയായ 42കാരന് പത്തു വര്‍ഷം കഠിനതടവും പിഴയും

കോഴിക്കോട്: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. ബാലുശ്ശേരി പൂനത്ത് വായോറ മലയില്‍ വീട്ടില്‍ ബിജു(42) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും ശിക്ഷ വിധിച്ചത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ അമ്മയുടെ വീടിന് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി […]

Read More
 12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

തളിപ്പറമ്പ്: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭന്‍ സ്‌നേഹ മെര്‍ലിന്‍ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. […]

Read More
 വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തൃക്കണ്ണന്‍ പൊലീസ് കസ്റ്റഡിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തൃക്കണ്ണന്‍ പൊലീസ് കസ്റ്റഡിയില്‍

ആഴപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കസ്റ്റഡിയില്‍. തൃക്കണ്ണന്‍ എന്ന ഐഡിയില്‍ വരുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് തൃക്കണ്ണന്‍ എന്ന ഹാഫിസ്.

Read More
 ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് സൂചന

ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് സൂചന

കൊച്ചി: ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More
 വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ്(വിക്കി-28) പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പാലാഴിയിലെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ചതി മനസ്സിലാക്കിയ പരാതിക്കാരി പിന്നീട് ഇയാളുടെ ആവശ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ വിഷ്ണു പരാതിക്കാരിയെ […]

Read More
 അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയല്‍വാസിയായ 16 വയസുകാരനും കൂട്ടുപ്രതിയും പിടിയില്‍

അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയല്‍വാസിയായ 16 വയസുകാരനും കൂട്ടുപ്രതിയും പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയല്‍വാസിയായ 16 കാരനാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് ആണ് പിടിച്ചുനിര്‍ത്തിയത്. തട്ടിക്കൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Read More
 യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിന്തുടര്‍ന്നെത്തി മോചിപ്പിച്ച് ഭര്‍ത്താവ്; രണ്ടുപേര്‍ അറസ്റ്റില്‍

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിന്തുടര്‍ന്നെത്തി മോചിപ്പിച്ച് ഭര്‍ത്താവ്; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: അതിഥിത്തൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോന്നി മങ്ങാരം സ്വദേശികളായ അനില്‍കുമാര്‍ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണില്‍ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി അവരുടെ വീട്ടില്‍കയറി അനില്‍കുമാര്‍ ബലമായി പിടിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ ഭര്‍ത്താവ് സഞ്ജയ് മണ്ഡല്‍ എത്തി ഭാര്യയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം കോന്നി നാരായണപുരം മാര്‍ക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ സഞ്ജയ് മണ്ഡലിനെ അനില്‍കുമാറും ശിവപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരേയും പിടികൂടി […]

Read More
 ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; നാല് പ്രതികള്‍ കസ്റ്റഡിയില്‍

ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; നാല് പ്രതികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പോക്‌സോ കേസില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

Read More
 പോക്‌സോ കേസില്‍ അറസ്റ്റിലായ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകനെ പുറത്താക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പോക്‌സോ കേസില്‍ അറസ്റ്റിലായ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകനെ പുറത്താക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് : പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.വിദ്യാര്‍ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മല്‍ ശ്രീനിജ് (45 )എതിരെയാണ് നടപടി. വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിന്നു. ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More