കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്.

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു പോക്സോ കേസില്‍ സ്നേഹ ജയിലിലായിരുന്നു.

ഇതേ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്‍ പോക്സോ കേസില്‍ ജയിലിലാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ലെന്ന പേരിലാണ് കേസ്. കേസിന് പിന്നാലെ പെണ്‍കുട്ടിയെ നീലേശ്വരം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് അച്ഛന് പുറമേ സ്നേഹയും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *