മക്കള്‍ തലപ്പത്തേയ്ക്ക്;റിലയൻസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് നിത അംബാനി ഒഴിവായി

മക്കള്‍ തലപ്പത്തേയ്ക്ക്;റിലയൻസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് നിത അംബാനി ഒഴിവായി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. പകരം ഇരുവരുടെയും മക്കളായ ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവരെ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് നിത അംബാനി നല്‍കിയ രാജി ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ നിത അംബാനിക്ക് ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കാം. നിലവില്‍ മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിര്‍ണായക പദവികള്‍ വഹിച്ച് […]

Read More
 ജിയോയുടെ 5ജി സേവനങ്ങൾ ദീപാവലി മുതൽ;രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം,2023ൽ ഇന്ത്യയിൽ എല്ലായിടത്തും

ജിയോയുടെ 5ജി സേവനങ്ങൾ ദീപാവലി മുതൽ;രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം,2023ൽ ഇന്ത്യയിൽ എല്ലായിടത്തും

റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ദീപാവലി മുതൽ ലഭ്യമായിത്തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. 2023 ഡിസംബറോടെ ഇന്ത്യയിലെ എല്ലായിടത്തും 5ജി സേവനങ്ങൾ എത്തുമെന്നും ജിയോ പറഞ്ഞു. ഗൂഗിളുമായി കൈകോർത്ത് ജിയോ 5ജി ഫോണുകൾ പുറത്തിറക്കാനും പദ്ധതിയുണ്ട്. അടുത്ത വർഷം ഈ ഫോണുകൾ പുറത്തിറങ്ങുമെന്നും ജിയോ അറിയിച്ചു.രാജ്യത്തൊട്ടാകെ 5ജി ലഭ്യമാക്കാന്‍ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റ, ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, എറിക്‌സണ്‍, നോക്കിയ, […]

Read More
 അരാംകോ ഇടപാടും ജിയോഫോണ്‍ നെക്‌സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി

അരാംകോ ഇടപാടും ജിയോഫോണ്‍ നെക്‌സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി

സൗദി അറേബ്യയിലെ അരാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ 44ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി മൂലം തുടര്‍ച്ചയായി രണ്ടാം തവണയാണ് യോഗം വെര്‍ച്വലായി നടത്തുന്നത്. സൗദി അരാംകോയുടെ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമായ്യനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്ക് അംബാനി സ്വാഗതം ചെയ്യുകയും ചെയ്തു. ബോര്‍ഡിലെ സ്വതന്ത്ര ഡയക്ടറായാകും റുമായ്യന്‍ പ്രവര്‍ത്തിക്കുക. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് […]

Read More
 മുകേഷ് അംബാനിക്ക് 40 കോടി പിഴയിട്ട് സെബി; പിഴ ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതിനാല്‍

മുകേഷ് അംബാനിക്ക് 40 കോടി പിഴയിട്ട് സെബി; പിഴ ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതിനാല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഉടമ മുകേഷ് അംബാനിയ്ക്കും പിഴയിട്ട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതായി ചൂണ്ടിക്കാട്ടി കമ്പനിയ്ക്കുമേല്‍ 25 കോടി രൂപ പിഴയും അംബാനിയ്ക്ക് 15 കോടി രൂപ പിഴയുമാണ് സെബി ചുമത്തിയിരിക്കുന്നത്. 2007 കാലഘട്ടത്തില്‍ കമ്പനിയുടെ 4.1 ശതമാനം ഓഹരി വില്‍പ്പന നടത്താല്‍ ശ്രമങ്ങള്‍ നടന്നതായും മാര്‍ക്കറ്റ് വാച്ച്ഡോഗ് സെബി ആരോപിക്കുന്നു. അംബാനിയുടെ കമ്പനി വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് ഇടപെടല്‍ നടത്തിയതെന്ന് സെബി 95 പേജുള്ള ഒരു റിപ്പോര്‍ട്ടിലൂടെ […]

Read More