വീടിന്റെ പാല് കാച്ചിന് കോഴി കുരുതി;കെട്ടിടത്തിൽ കയറിയ പൂജാരി വീണുമരിച്ചു,പൂവൻ രക്ഷപ്പെട്ടു
അടുത്തിടെ നിർമിച്ച മൂന്ന് നില വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ എഴുപതുകാരൻ അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു.ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്. ബലി കൊടുക്കാൻ കൊണ്ടുവന്ന പൂവൻകോഴി പറന്നുപോയി. ചടങ്ങിന് മുമ്പ് വീട്ടിൽ ചില ചടങ്ങുകൾ നടത്താൻ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഗൃഹപ്രവേശനത്തിനു മുൻപ് കോഴിയെ ബലി െകാടുത്താൽ ഐശ്വര്യം ഉണ്ടാകുമെന്നു ധരിപ്പിച്ചു. രാജേന്ദ്രനെയാണ് ഇക്കാര്യം എൽപ്പിച്ചത്.വ്യാഴാഴ്ച പുലർച്ചെ […]
Read More
