തൃശൂരില്‍ 9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

തൃശൂരില്‍ 9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

തൃശൂര്‍: തൃശൂരില്‍ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019 ഏപ്രിലിൽ വിയ്യൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകരുടെ നിർദ്ദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടർന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിർബന്ധിച്ച് മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു. […]

Read More
 നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 22കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍

നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 22കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍

നാലുവയസുകാരനായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 22 വയസുകാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ വീടിന് അടുത്തുള്ള പണി നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച് ബോധം കെടുത്തിയ പ്രതി ഇക്കാര്യം കുട്ടി ആരോടെങ്കിലും പറഞ്ഞേക്കുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. രക്തം വാര്‍ന്ന് കിടക്കുന്ന കുട്ടിയെ അവിടെ ഉപേക്ഷിച്ച് പ്രതി നാടുവിടുകയായിരുന്നു. […]

Read More
 ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം. കൊല്ലം കുണ്ടറ സ്വദേശിനിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിച്ചു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീർ , നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ വലയിലാക്കിയത്.

Read More
 പ്രണയം നടിച്ച് പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രണയം നടിച്ച് പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃശൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പറവൂർ പൊലീസ് സ്റേറഷനിലാണ് യുവതി ആദ്യം പരാതി നൽകിയത്. എന്നാൽ കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണ്ണിത്തുറ കെ എ പി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് […]

Read More
 മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മുക്കം സ്വദേശി കൊന്നാലത്ത് മുബഷിർ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തത്. മദ്രസയിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറത്ത് പന്ത്രണ്ട് വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂൾ അധ്യാപകനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാറാണ് പിടിയിലായത്. നിലമ്പൂരിലെ ഒരു ഗവൺമെൻ്റ് സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത […]

Read More