സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി, പാര്‍ലമെന്റ് സീറ്റ് വാങ്ങി വിമാനത്തില്‍ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്;പോസ്റ്റ് വിവാദം

സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി, പാര്‍ലമെന്റ് സീറ്റ് വാങ്ങി വിമാനത്തില്‍ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്;പോസ്റ്റ് വിവാദം

കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. ശശി തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രം​ഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് ‌രം​ഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും […]

Read More
 എന്തുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നത്,ഒരു വിഭാഗവും തന്നോടൊപ്പമില്ല; ഒറ്റക്കാണെന്ന് ശശി തരൂർ

എന്തുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നത്,ഒരു വിഭാഗവും തന്നോടൊപ്പമില്ല; ഒറ്റക്കാണെന്ന് ശശി തരൂർ

പത്തനംതിട്ട: ജില്ലയിലെ സന്ദർശനം സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂർ എംപി. അറിയിച്ച തിയ്യതിയും ഫോൺ കോളും ആരാണ് സംസാരിച്ചതെന്നും തങ്ങൾക്കറിയാം. ഒരു സംഘടന പരിപാടി നിശ്ചയിക്കുമ്പോൾ അവരാണ് ആദ്യം നേതൃത്വത്തെ ഇക്കാര്യം അറിയിക്കേണ്ടതെന്നും തരൂർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.’ഞങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ടെന്ന് മര്യാദപൂർവ്വം പറയാറുണ്ട്. 14 വർഷമായി തുടരുന്ന കാര്യമാണത്. ഇതുവരേയും ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതി അയച്ചാൽ മറുപടി കൊടുക്കാനും അറിയാം.’ തരൂർ മറുപടി നൽകി. ഒരു വിഭാഗവും തന്നോടൊപ്പമില്ല, ഒറ്റക്കാണെന്നും […]

Read More
 ശശി തരൂരിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ

ശശി തരൂരിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ

ശശി തരൂരിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. തരൂരിന് ഏത് സമയവും എൻസിപിയിലേക്ക് വരാമെന്ന് പി.സി ചാക്കോ പ്രതികരിച്ചു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാർട്ടിയാണ് കോൺഗ്രസെന്നും പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ശശി തരൂരിന് നൽകാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു. ശശി തരൂരിന്റെ കഴിവുകളെ ഉപയോഗിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. വികസന കാര്യത്തിൽ തരൂർ രാഷ്ട്രീയം കാണിക്കാറില്ല. മറ്റ് നേതാക്കൾ അഴകൊഴമ്പൻ നിലപാടെടുക്കുമ്പോൾ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്. കോൺഗ്രസിലാണെങ്കിലും അല്ലെങ്കിലും […]

Read More
 ‘ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ’ കെപിസിസിക്ക് പരാതി നൽകുമെന്ന് നാട്ടകം സുരേഷ്

‘ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ’ കെപിസിസിക്ക് പരാതി നൽകുമെന്ന് നാട്ടകം സുരേഷ്

കോട്ടയത്തെ ശശി തരൂരിന്റെ ജില്ലാ സന്ദർശനവും വിവാദത്തിൽ.തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നു. ശശി തരൂർ ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂരിന്റെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഒന്നും പറയാതെ കട്ട് ചെയ്തെന്നും യൂത്ത് കോൺ​ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും സുരേഷ് ആരോപിച്ചു.തരൂർ സംഘടനാ കീഴ് വഴക്കം പാലിച്ചില്ലെന്നും […]

Read More
 പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ’ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍’ എന്ന് മാത്യു കുഴൽനാടൻ

പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ’ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍’ എന്ന് മാത്യു കുഴൽനാടൻ

പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ.തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡൻ പറഞ്ഞു. തരൂരിൻ്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം.. തരൂരിനെ ഇന്ത്യക്ക് ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ഹൈബി ഈഡാൻ പറഞ്ഞു.’ഫുട്‌ബോളിൽ ഗോൾ അടിക്കുന്നവരാണ് സ്റ്റാറാകുന്നത്. പക്ഷേ ഗോളി നന്നാവണമെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു.പാർട്ടിയിൽ ഗോളി പാർട്ടി പ്രവർത്തകരാണ്.മാറ്റങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം.ഇതിനിടയിൽ ഫൗൾ ചെയ്യുന്നവരുണ്ടാവും. എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ലെന്നും കുഴൽനാടൻ പറഞ്ഞു.നെഹ്റുവിനെക്കുറിച്ചും അംബേദ്കറെക്കുറിച്ചും പുസ്തകം എഴുതിയ ഏക കോൺഗ്രസുകാരനാണ് […]

Read More
 മിണ്ടാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളാണോ?,നേതാക്കളുമായി സംസാരിക്കുന്നതിന് തടസ്സമില്ലെന്ന് തരൂർ

മിണ്ടാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളാണോ?,നേതാക്കളുമായി സംസാരിക്കുന്നതിന് തടസ്സമില്ലെന്ന് തരൂർ

പൊതുവേദിയിലോ പാര്‍ട്ടി പരിപാടിയിലോ പങ്കെടുക്കുമ്പോള്‍ ഡിസിസിയെ അറിയിക്കാറുണ്ടെന്ന് ശശി തരൂർ എം പി.ഏത് ജില്ലയിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ട് അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥനത്തെത്തിയ താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടി കീഴ്വഴക്കം ലംഘിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. ‘പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെ.പി.സി.സി. പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് വിവാദവുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകാരണങ്ങളാലാണ് […]

Read More
 ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യാതിഥിയായി ശശി തരൂർ

ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യാതിഥിയായി ശശി തരൂർ

കോട്ടയം: ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യാതിഥിയായി ശശി തരൂർ എംപി. സഭയുടെ യുവജന സംഘടനയായ യുവദീപ്തി എസ്.എം.വൈ.എമ്മിൻറെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള യുവജനസമ്മേളനത്തിലാണ് തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ജനുവരി രണ്ടിന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും തരൂരാണ്. കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിൻറെ ഭാഗമായി മലബാർ കേന്ദ്രീകരിച്ച് വിവിധ പരിപാടികളിൽ ശശി തരൂർ പങ്കെടുത്തിരുന്നു.ഡിസംബർ മൂന്നിന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിൻറെ […]

Read More
 തരൂരിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വി.ഡി. സതീശന് അഭിവാദ്യമര്‍പ്പിച്ച് കോട്ടയത്ത് ഫ്ലെക്‌സ് ബോര്‍ഡുകള്‍;

തരൂരിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വി.ഡി. സതീശന് അഭിവാദ്യമര്‍പ്പിച്ച് കോട്ടയത്ത് ഫ്ലെക്‌സ് ബോര്‍ഡുകള്‍;

ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായതിന് പിന്നാലെ ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്‌സ് ബോര്‍ഡുകള്‍. ശശി തരൂരിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് സതീശന് അനുകൂലമായുള്ള ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.വിചാര്‍ വിഭാഗം ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് സതീശന്‍ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍.ഡിസിസിയുടെ എതിർപ്പിനെ അവഗണിച്ച്‌ ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണ ബോർഡിൽ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശന്റെ […]

Read More
 താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടി;ചെന്നിത്തലക്ക് തരൂരിന്റെ പരോക്ഷമറുപടി

താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടി;ചെന്നിത്തലക്ക് തരൂരിന്റെ പരോക്ഷമറുപടി

താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂർ.എല്ലാവരും പാര്‍ട്ടിക്ക് കീഴിലാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനാണ് താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് പരോക്ഷ മറുപടി തരൂര്‍ നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രവര്‍ത്തകരെ ജയിലിലെത്തി തരൂര്‍ കണ്ടു. ജാമ്യത്തിനായി ഹൈക്കോടതിയില്‍ പോകാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് ഒറ്റക്കെട്ടായി […]

Read More
 പ്രൊഫഷണൽ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യപ്രഭാഷകനായി തരൂർ എത്തും; ഒപ്പം കെ സുധാകരനും വി ഡി സതീശനും

പ്രൊഫഷണൽ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യപ്രഭാഷകനായി തരൂർ എത്തും; ഒപ്പം കെ സുധാകരനും വി ഡി സതീശനും

കൊച്ചി: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമൊപ്പം ശശി തരൂർ. പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഡിക്കോഡ് എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന തല കോൺക്ലേവിൽ മുഖ്യ പ്രഭാഷകനായിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി.മൂന്ന് നേതാക്കൾക്കും തുല്യപ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ എസ് എസ് ലാലും മാത്യൂ കുഴൽനാടൻ എംഎൽഎയുമാണ് മുഖ്യ സംഘാടകർ. സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂരിന്റെ സാന്നിധ്യം ചർച്ചയാകുമ്പോഴാണ് പ്രൊഫഷണൽ കോൺഗ്രസ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് […]

Read More