പാലക്കാടിന് പകരം ഷൊര്‍ണൂര്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍

പാലക്കാടിന് പകരം ഷൊര്‍ണൂര്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍

പാലക്കാട് :രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍. പാലക്കാട് നഗരത്തില്‍ നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊര്‍ണ്ണൂരിലേക്ക് മാറ്റി. സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയര്‍മാനോ കണ്‍വീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സര്‍ക്കാര്‍ നീക്കം. നവംബര്‍ 7 മുതല്‍ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.കുട്ടികള്‍ക്ക് ഇടയിലൂടെ രാഹുല്‍ പോയാല്‍ എന്താണ് ഉണ്ടാകുക എന്ന് പറയാന്‍ പറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ‘അഹങ്കാരത്തിന് കൈയും കാലും വെച്ച മുഖമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനുള്ളത്. എടാ, വിജയാ… […]

Read More
 ‘സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയില്‍ നിന്ന് ജൂണ്‍, ജൂലൈയിലേക്ക് മാറ്റിയാലോ? ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി

‘സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയില്‍ നിന്ന് ജൂണ്‍, ജൂലൈയിലേക്ക് മാറ്റിയാലോ? ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകള്‍ക്ക് മഴക്കാല അവധി നല്‍കുന്നത് പരിശോധിക്കുകയന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. മഴക്കാലത്ത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രക്ഷിതാക്കള്‍ക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചര്‍ച്ചകള്‍ നടത്തി തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ മെയ് വേനലവധി പുന:ക്രമീകരിക്കുന്നത് പരിശോധിക്കും. തീരുമാനം എടുത്തിട്ടില്ല. തന്റെ അഭിപ്രായമാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീരുമാനം ആയി എന്ന് കരുതി നാളെ മുതല്‍ സമരം വേണ്ട. കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.

Read More
 മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം : കൊല്ലത്ത് സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല […]

Read More
 സൂംബയുടെ പേരില്‍ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണം: മന്ത്രി വി.ശിവന്‍കുട്ടി

സൂംബയുടെ പേരില്‍ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണം: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സൂംബയുടെ പേരില്‍ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിവാദങ്ങള്‍ക്കിടയില്‍ സൂംബ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ സംഘടിപ്പിച്ച ഫ്‌ലാഷ് മോബിനെത്തി മന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ആശങ്ക ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് പ്രതിപക്ഷം ഇന്നും ആവര്‍ത്തിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനത്തില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ പ്രകടിപ്പിക്കാമെന്നും എന്നാല്‍ അക്കാദമി കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. വര്‍ഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും മന്ത്രി […]

Read More
 5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്‍കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ്തീരുമാനിച്ചത്. വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും […]

Read More
 ‘പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചതില്‍ നടപടി എടുക്കും’ ; മന്ത്രി വി ശിവന്‍കുട്ടി

‘പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചതില്‍ നടപടി എടുക്കും’ ; മന്ത്രി വി ശിവന്‍കുട്ടി

പോക്സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും പ്രധാന അധ്യപകന് ഉത്തരവാദിത്തം ഉണ്ട്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. പോക്സോ കേസില്‍ ഉള്‍പ്പെട്ടെ ആളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. സ്‌കൂള്‍ എച്ച്എം നിലപാട് അറിയിച്ചു. നടപടി […]

Read More