അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കും?

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കും?

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് സൂചന. അടുത്ത മാസം 22ലെ ചടങ്ങിന് സോണിയ ഗാന്ധി എത്തിയേക്കും. വ്യക്തിപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക. ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

Read More
 സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് റ​ദ്ദാക്കി

സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് റ​ദ്ദാക്കി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് ചികത്സാപ്പിഴവ് ആരോപിച്ച് യു.പി. സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. അമേഠിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസന്‍സാണ് ഉത്തര്‍പ്രദേശ് ആരോഗ്യവിഭാഗം സസ്പെന്‍ഡ് ചെയ്തത്. 22 വയസുള്ള യുവതിയുടെ മരണകാരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികത്സാപ്പിഴവാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറുവേദനയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 14-നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 16-ന് ലക്നൗവിലെ സ്വകാര്യ […]

Read More
 വിവരക്കേട്; ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധത സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ

വിവരക്കേട്; ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധത സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ

സിബിഎസ്ഇ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണം. വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ സി.ബി.എസ്.ഇ തയ്യാറകണമെന്ന് – സോണിയ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുവെന്ന നിരീക്ഷണങ്ങളെ വിവരക്കേട് എന്ന് സോണിയ വിശേഷിപ്പിച്ചുഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവയ്ക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്‌ക്കൊപ്പമാണ് താനെന്നും അവര്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും […]

Read More