വാക്കുതര്‍ക്കം; മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; സുഹൃത്ത് പിടിയില്‍

വാക്കുതര്‍ക്കം; മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; സുഹൃത്ത് പിടിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി റെക്കിബുള്‍ (34) ആണ് മരിച്ചത്. സുഹൃത്ത് ഇജാഉദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read More
 മദ്യലഹരിയിലുണ്ടായ തർക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തുക്കൾ അറസ്റ്റിൽ

മദ്യലഹരിയിലുണ്ടായ തർക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തുക്കൾ അറസ്റ്റിൽ

ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി വെള്ളപ്പറമ്പിൽ വീട്ടിൽ മോഹനന്റെ മകൻ മിഥുൻ (29) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേരെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെ അഞ്ചാംകല്ലിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സുഹൃത്തുക്കൾ തമ്മിൽ തർക്കം നടന്നിരുന്നു. പിന്നീട് അഞ്ചാംകല്ലിന് പടിഞ്ഞാറ് വെച്ച് ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തർക്കത്തിനിടെ മിഥുന്റെ വയറ്റിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. […]

Read More
 മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് അജ്ഞാതരുടെ ആക്രമണത്തിൽ കുത്തേറ്റു. തലസ്ഥാനമായ മാലെയിൽ വച്ച് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹുസൈൻ എഡികെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. തലസ്ഥാന നഗരിയിലെ ഒരു തെരുവിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഷമീമിന് ഗുരുതരമായി പരിക്കേറ്റതായി മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി മാലിദ്വീപ് പാര്‍ലമെന്റ് അംഗങ്ങളെ ഗുണ്ടാസംഘങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ സര്‍ക്കാര്‍ നയിച്ചിരുന്ന ഇന്ത്യ അനുകൂല ‘മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി’യാണ് ഷമീമിനെ […]

Read More