യുപിയിലെ ബുൾഡോസർ നടപടിക്ക് സ്റ്റേയില്ല,യുപി സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

യുപിയിലെ ബുൾഡോസർ നടപടിക്ക് സ്റ്റേയില്ല,യുപി സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

പ്രവാചക നിന്ദ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.ഉത്തർപ്രദേശ് സർക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങൾക്കനുസൃതമായി നടത്തണമെന്ന് സുപ്രീം കോടതി അറിയിച്ചു.മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേൾക്കും.കേസ് പരിഗണിക്കവേ, പ്രയാഗ്‍രാജിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ യുപി സർക്കാർ പാലിച്ചിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. പൊളിക്കുന്നത് […]

Read More
 വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശം

വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശം

വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.സ്ത്രീയും പുരുഷനും ഒരുപാട് കാലം വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചാല്‍ അവരെ വിവാഹിതരായി കണക്കാക്കാമെന്നും കോടതി ചുണ്ടിക്കാട്ടി.കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീംകോടതി വിധി. കോഴിക്കോട് സ്വദേശി കെ.ഇ. കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നാസര്‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.കരുണാകരന്‍ എന്നയാളുടെ നാല് മക്കളില്‍ ചിരുതക്കുട്ടിയെന്ന സ്ത്രീയില്‍ ജനിച്ച മകനാണ് […]

Read More
 വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്, ലൈംഗിക തൊഴില്‍ നിയമപരം, പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി

വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്, ലൈംഗിക തൊഴില്‍ നിയമപരം, പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി

ലൈംഗിക തൊഴില്‍ ഇനി നിയമപരം. ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതിയുടെ ഉത്തരവ്. ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച സുപ്രധാനമായ വിധി പ്രസ്താവിച്ചത്. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായതും, സ്വമേധാ ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക. ഭരണഘടനയുടെ […]

Read More
 വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. വിചാരണകോടതികള്‍ പകവീട്ടല്‍ പോലെയാണ് വധശിക്ഷ വിധിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാദ്ധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം, കുടുംബപശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ശേഖരിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ വധശിക്ഷയിലേക്ക് പോകാവൂയെന്നാണ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ […]

Read More
 മണിച്ചന്റെ മോചനത്തില്‍ നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി

മണിച്ചന്റെ മോചനത്തില്‍ നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ ജയില്‍ മോചനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി. മണിച്ചന്‍ ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ നിലവില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹര്‍ജിയുമായി […]

Read More
 കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് നവജ്യോത് സിംഗ് സിദ്ദു സുപ്രീം കോടതിയില്‍

കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് നവജ്യോത് സിംഗ് സിദ്ദു സുപ്രീം കോടതിയില്‍

റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് അവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സിദ്ദുവിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. വാക്കാല്‍ ഉന്നയിച്ച ആവശ്യം കേള്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക […]

Read More
 ജിഎസ്ടി സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരം; സുപ്രീംകോടതി

ജിഎസ്ടി സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരം; സുപ്രീംകോടതി

ജിഎസ്ടി വിഷയത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജിഎസ് ടി സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനും, സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമെന്ന് സുപ്രീമകോടതി വിധിച്ചു. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കടല്‍ മാര്‍ഗം കൊണ്ടുവരുന്ന ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. […]

Read More
 രാജീവ് ഗാന്ധി വധക്കേസ്; 31 വര്‍ഷത്തിന് ശേഷം പേരറിവാളന് മോചനം

രാജീവ് ഗാന്ധി വധക്കേസ്; 31 വര്‍ഷത്തിന് ശേഷം പേരറിവാളന് മോചനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോള്‍ വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോള്‍ 50 വയസ്സുണ്ട്. ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. രാജീവ് […]

Read More
 അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തത് ; എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിലെ കാലതാമസം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തത് ; എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിലെ കാലതാമസം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നഷ്ടപരിഹാരം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തതെന്നും നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകുമെന്നും സുപ്രീം കോടതി ചോദിച്ചു. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്ടപരിഹാരത്തിന് പുറമെ 50,000 രൂപ കൂടി നൽകണമെന്ന് കോടതി നിർദേശിച്ചു. ഡിവൈ എഫ് ഐ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള സുപ്രിംകോടതിയുടെ വിമർശനം. 2017 ലാണ് 5 ലക്ഷം രൂപ […]

Read More
 നീറ്റ് പരീക്ഷ നിശ്ചയിച്ച തിയതിയിൽ തന്നെ നടക്കും; മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷ നിശ്ചയിച്ച തിയതിയിൽ തന്നെ നടക്കും; മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി . ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് ഹർജിയിൽ വാദം കേട്ട ശേഷം പരീക്ഷ നിശ്ചയിച്ച തിയതിയിൽ തന്നെ നടത്താനും നിർദേശിച്ചു,.പരീക്ഷ തിയതി മാറ്റുന്നത് വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അത് അനിശ്ചിതത്വത്തിന് കാണമാകുമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ആശുപത്രികളിൽ പി ജി ഡോക്ടർമാരുടെ കുറവുണ്ടെന്നും അതിനാൽ പരീക്ഷ മാറ്റി വെക്കരുതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തയ്യാറെടുക്കാൻ കൂടുതൽ സമയം ലഭിക്കാഞ്ഞതിനാൽ 8 ആഴ്ചത്തേക്ക് പരീക്ഷ […]

Read More