സുപ്രീം കോടതി നൽകിയ സമയം അവസാനിച്ചു; കോവിഡ് ഇളവിന് ശേഷം ജയിലിൽ തിരിച്ചെത്താതെ 34 തടവുകാർ

സുപ്രീം കോടതി നൽകിയ സമയം അവസാനിച്ചു; കോവിഡ് ഇളവിന് ശേഷം ജയിലിൽ തിരിച്ചെത്താതെ 34 തടവുകാർ

കോവിഡ് കാല ഇളവിൽ പരോളിലിറങ്ങിയ തടവുകാർക്ക് തിരികെ എത്താൻ സുപ്രീംകോടതി നൽകിയ സമയം അവസാനിച്ചിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് 34 തടവുകാർ തിരിച്ചെത്തിയിട്ടില്ലെന്ന് സ്ഥിരീകരണം. തടവുകാരെ കണ്ടെത്താൻ ജയിൽ വകുപ്പ് പൊലീസിന്റെ സഹായം തേടും. സുപ്രീം കോടതി നിർദേശ പ്രകാരം കോവിഡ് കാലത്ത് 770 താവുകാർക്കാണ് പരോൾ അനുവദിച്ചിരുന്നത്. പകർച്ച വ്യാധി ഭീഷണി അകന്നതോടെ തിരിച്ചു വരാൻ നോട്ടീസ് നൽകി. ഇതിൽ പകുതിയോളം പേർ തിരിച്ചെത്തുകയും ചെയ്തു, ഇതേ സമയം പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും […]

Read More
 രാജ്യ ദ്രോഹ കേസുകൾ മരവിപ്പിച്ചു ; ചരിത്ര വിധിയുമായി സുപ്രീം കോടതി

രാജ്യ ദ്രോഹ കേസുകൾ മരവിപ്പിച്ചു ; ചരിത്ര വിധിയുമായി സുപ്രീം കോടതി

രാജ്യ ദ്രോഹ കേസുകൾ മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തിൽ കേൾക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Read More
 ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരും, ഡീസലിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ കെഎസ്ആര്‍ടിസി

ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരും, ഡീസലിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ കെഎസ്ആര്‍ടിസി

ഡീസലിന് വിപണി വിലയേക്കാളും കൂടുതല്‍ തുക ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചു. കെ എസ് ആര്‍ ടി സിക്ക് അനുകൂലമായുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി എത്രയും വേഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അടച്ച് പൂട്ടേണ്ടി വരുമെന്നും അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാഭകരമല്ലാത്ത റൂട്ടില്‍ […]

Read More
 ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. ഓഗസ്റ്റ് 30-ന്, ഹര്‍ജി ഇനി പരിഗണിക്കുന്നതിന് മുന്‍പ് ചര്‍ച്ചകളുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോട് കോടതി നിര്‍ദേശിച്ചു. അതേസമയം കേന്ദ്രത്തിന് വിഷയത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ […]

Read More
 ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കൽ; ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി; സിപിഐഎമ്മിന് രൂക്ഷ വിമർശനം

ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കൽ; ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി; സിപിഐഎമ്മിന് രൂക്ഷ വിമർശനം

ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രിംകോടതി സിപിഐഎം അഭിഭാഷകനോട് ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. ഹർജിയുമായി വന്നതിൽ കോടതി സിപിഐഎമ്മിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാർട്ടിക്കാരുടെ വേദിയാക്കരുതെന്നും ഹർജിക്കാരെ കോടതി ഓർമിപ്പിച്ചു. ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ ബുള്‍ഡോസറെത്തുന്ന പശ്ചാത്തലത്തിലാണ് ഇതിനെതിരെ സിപിഐഎം സുപ്രിംകോടതിയെ സമീപിച്ചത്.

Read More
 മോചനം സംബന്ധിച്ച് വാദം പറയാൻ തയാറാകുന്നില്ല; പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു

മോചനം സംബന്ധിച്ച് വാദം പറയാൻ തയാറാകുന്നില്ല; പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നും മോചനം സംബന്ധിച്ച് കൃത്യമായി വാദം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഗവര്‍ണറെ പ്രതിരോധിക്കുന്നതെന്നും രാഷ്ട്രപതിയുടെ തീരുമാനം എന്തായാലും കോടതിയെ ബാധിക്കില്ലെന്നും കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു പേരറിവാളന്റെ മോചിപ്പിക്കണമെന്ന മന്ത്രി സഭ തീരുമാനത്തിന് ഗവർണർ തടസം നിന്നെന്നും മന്ത്രിസഭാ ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്നും സർക്കാർ കോടതിയെ […]

Read More
 ഭരണകൂടത്തിന് തിരിച്ചടി;ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാം

ഭരണകൂടത്തിന് തിരിച്ചടി;ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാം

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്.അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായാണ് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച് പൂട്ടിയതും. ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂൾ […]

Read More
 കോവിഡ് ഭീഷണി ഒഴിഞ്ഞു; പരോളിലിറങ്ങിയ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ തിരിച്ചെത്തണം; സുപ്രീം കോടതി

കോവിഡ് ഭീഷണി ഒഴിഞ്ഞു; പരോളിലിറങ്ങിയ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ തിരിച്ചെത്തണം; സുപ്രീം കോടതി

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പരോൾ നീട്ടണമെന്ന തടവ് പുള്ളികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച പരോൾ അനന്തമായി നീട്ടാൻ കഴിയില്ലെന്നും കോവിഡ് ഭീഷണി ഒഴിഞ്ഞതിനാൽ തടവ് പുള്ളികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലുകളിലേക്ക് മാടങ്ങണമെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ടി.പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളിൽ പത്ത് വർഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്കാണ് സുപ്രീംകോടതി വിധിയെ തുടർന്ന് […]

Read More
 ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരും;ഉത്തരവിട്ടിട്ടും പൊളിക്കൽ തുടർന്നത് ഗുരുതരമെന്ന് സുപ്രീംകോടതി

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരും;ഉത്തരവിട്ടിട്ടും പൊളിക്കൽ തുടർന്നത് ഗുരുതരമെന്ന് സുപ്രീംകോടതി

ജഹാം​ഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത് അടിയന്തര ഇടപെടലിലൂടെ ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍വി രമണ തടഞ്ഞിരുന്നു.കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കും. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ​ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞു.ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്.ജഹാംഗീർപുരിയിലെ കെട്ടിടം […]

Read More
 ഡാമിന്റെ പൂര്‍ണ അധികാരം മേല്‍നോട്ടസമിതിക്ക്,വിപുലമായ അധികാരങ്ങൾ നൽകി സുപ്രീംകോടതി

ഡാമിന്റെ പൂര്‍ണ അധികാരം മേല്‍നോട്ടസമിതിക്ക്,വിപുലമായ അധികാരങ്ങൾ നൽകി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗർ സമിതിയുടെ ഭാഗമാകും. ഡാമിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നുംദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.. ഇനി മേല്‍നോട്ട സമിതിക്കാകും ഡാം സുരക്ഷയുടെ പൂര്‍ണ അധികാരംജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ […]

Read More