മീഡിയ വണ്‍ സംപ്രേഷണ വിലക്ക്;കേന്ദ്രത്തിന് നോട്ടീസ്, എല്ലാ ഫയലുകളും ഹാജരാക്കാന്‍ സുപ്രീം കോടതി

മീഡിയ വണ്‍ സംപ്രേഷണ വിലക്ക്;കേന്ദ്രത്തിന് നോട്ടീസ്, എല്ലാ ഫയലുകളും ഹാജരാക്കാന്‍ സുപ്രീം കോടതി

സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയവണ്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി.ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഹൈക്കോടതി വിധിക്ക് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച […]

Read More
 യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചു ; കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍

യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചു ; കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍

യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായും ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍. കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച കോടതി കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്താന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം അനുഭവ പരിചയമുണ്ടെന്ന് 90 ലെ കുവൈറ്റ് രക്ഷാദൗത്യം ഓര്‍മ്മപ്പിച്ച് അവകാശപ്പെട്ടു കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കിഴക്കന്‍ യുക്രൈനിലെ നഗരങ്ങളില്‍ […]

Read More
 സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈന്‍ ആയി തന്നെ നടക്കും ,ഓൺലൈൻ വേണമെന്ന ഹർജി തള്ളി

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈന്‍ ആയി തന്നെ നടക്കും ,ഓൺലൈൻ വേണമെന്ന ഹർജി തള്ളി

സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നല്‍കിയത് എന്ന് കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]

Read More
 ഹിജാബ് വിവാദം;ഹര്‍ജി ഉചിത സമയത്ത് കേള്‍ക്കുമെന്ന് സുപ്രീം കോടതി,വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കരുതെന്നും കോടതി

ഹിജാബ് വിവാദം;ഹര്‍ജി ഉചിത സമയത്ത് കേള്‍ക്കുമെന്ന് സുപ്രീം കോടതി,വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കരുതെന്നും കോടതി

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികൾ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണവ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കര്‍ണാടകത്തില്‍ നടക്കുന്നത് […]

Read More
 കോവിഡ് വാക്‌സിനേഷന് ആധാര്‍ വേണമെന്ന് നിര്‍ബന്ധംപിടിക്കാന്‍ പാടില്ല സുപ്രീംകോടതി

കോവിഡ് വാക്‌സിനേഷന് ആധാര്‍ വേണമെന്ന് നിര്‍ബന്ധംപിടിക്കാന്‍ പാടില്ല സുപ്രീംകോടതി

കോവിഡ് വാക്‌സിന്‍ എടുക്കാൻ ആധാര്‍വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്ന് സുപ്രീംകോടതി.വാക്‌സിന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കേന്ദ്രത്തിന്റെ മറുപടിയില്‍ ഹര്‍ജി കോടതി തീര്‍പ്പാക്കി. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാക്‌സിനേഷന് രജിസ്റ്റര്‍ നടത്താമെന്ന് ആരോഗ്യ മന്ത്രാലയം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ […]

Read More
 നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവം;അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവത സുപ്രീം കോടതിയിൽ, സ്വകാര്യത ഹനിക്കപ്പെട്ടു

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവം;അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവത സുപ്രീം കോടതിയിൽ, സ്വകാര്യത ഹനിക്കപ്പെട്ടു

നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ദൃശ്യങ്ങള്‍ തന്റെ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. ദൃശ്യങ്ങൾ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമെന്ന് നടി പ്രതികരിച്ചു. ദൃശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, മനുഷ്യാവകാശ […]

Read More
 വിചാരണ നീട്ടില്ല; സംസ്ഥാന സർക്കാരി‍ന്റെ ഹർജി സുപ്രീം കോടതി തള്ളി

വിചാരണ നീട്ടില്ല; സംസ്ഥാന സർക്കാരി‍ന്റെ ഹർജി സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടികിട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്നാണ് ജസ്റ്റിസ് എ.എന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി 16-നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ മുകുൾ രത്തോഗി സുപ്രീം കോടതിയിൽ വാദിച്ചത്. ദിലീപെന്ന നടനെ അപമാനിക്കാനുള്ള […]

Read More
 രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗർക്ക് വീടുതോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിനേഷൻ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും, അത് സുഗമമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഒരു വ്യക്തിയുടെ […]

Read More
 ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി;നീറ്റ് പിജി മെഡിക്കൽ കൗൺസിലിങ്ങിന് അനുമതി

ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി;നീറ്റ് പിജി മെഡിക്കൽ കൗൺസിലിങ്ങിന് അനുമതി

നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി.മുന്നാക്ക സംവരണത്തില്‍ വിശദമായ വാദം പിന്നീടു കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.ഈ വ‌ർഷത്തെ നീറ്റ് പിജി കൗൺസിലിംഗുമായി മുന്നോട്ട് പോകാൻ ഇതോടെ അനുമതിയായിരിക്കുകയാണ്. മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ ഉത്തരവോടെ കോടതി നടപടികളിൽ കുരുങ്ങിക്കിടന്ന ഈ വർഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ […]

Read More
 സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന ആവശ്യം;കേന്ദ്ര സർക്കാരിനോട് തീരുമാനം എടുക്കാൻ സുപ്രീം കോടതി

സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന ആവശ്യം;കേന്ദ്ര സർക്കാരിനോട് തീരുമാനം എടുക്കാൻ സുപ്രീം കോടതി

ഐഎസിൽ ചേർന്ന് നാടു വിട്ടു പോയ മലയാളി ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യത്തിൽ തീരുമാനമറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി .സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. എട്ടാഴ്ചക്കുള്ളിൽ തീരുമാനമറിയിക്കാനാണ് സുപ്രീം കോടതി അറിയിച്ചത്. സോണിയ നിലവിൽ അഫ്​ഗാൻ ജയിലിലുണ്ടെന്നും തന്റെ മകൾ ഐഎസിൽ ചേർന്നതിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ജസ്റ്റിസ് ബി.ആർ.ഗവായ്‌യുടെയും അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.2021 ജൂലൈയിൽ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി നിർദേശം […]

Read More