ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ; ആരോപണവുമായി ആര്‍.ബി ശ്രീകുമാര്‍ സുപ്രീംക്കോടതിയിൽ

ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ; ആരോപണവുമായി ആര്‍.ബി ശ്രീകുമാര്‍ സുപ്രീംക്കോടതിയിൽ

ഇന്റിലിജന്‍സ് ബ്യുറോ ഡയറ്കടര്‍ ഡി.സി.പാഠക് ഐഎസ്ആര്‍ഓ ചാര കേസിനെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍. ചാരന്മാര്‍ക്ക് പിന്നില്‍ പാക് രഹസ്യന്വേഷണ ഏജന്‍സികളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ശ്രീകുമാര്‍ ആരോപിച്ചു . സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത് ഐഎസ്ആര്‍ഓ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ആര്‍.ബി. ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് .ഇന്റിലിജന്‍സ് […]

Read More
 സുപ്രീം കോടതിയിലെ വിടുതല്‍ഹര്‍ജി ദിലീപ് പിന്‍വലിച്ചു

സുപ്രീം കോടതിയിലെ വിടുതല്‍ഹര്‍ജി ദിലീപ് പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹരജി ദിലീപ് പിന്‍വലിച്ചു. തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് പിന്‍വലിച്ചത്.വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്.ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലാണ്.200ലധികം സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്.ഈ കേസില്‍ താന്‍ പ്രതിമാത്രമല്ല, ഇര കൂടിയാണെന്നാണ് ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഹരജിയാണിത്.

Read More
 നടിയെ ആക്രമിച്ച കേസ് ;പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം;ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസ് ;പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം;ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ.കഴിഞ്ഞ വർഷം ജനുവരിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് 2020 ജനുവരിയില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിലെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം അപ്രസക്തമാണെന്നാണ് […]

Read More
 ദില്ലി വായുമലിനീകരണം; മലിനമായ വായു കൂടുതലും വരുന്നത് പാക്കിസ്ഥാനിൽ നിന്ന്; വിചിത്ര വാദവുമായി ഉത്തർപ്രദേശ് സർക്കാർ

ദില്ലി വായുമലിനീകരണം; മലിനമായ വായു കൂടുതലും വരുന്നത് പാക്കിസ്ഥാനിൽ നിന്ന്; വിചിത്ര വാദവുമായി ഉത്തർപ്രദേശ് സർക്കാർ

ദില്ലിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെ ന്ന വിചിത്ര വാദവുമായി ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. വ്യവസായശാലകൾ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിമെന്നും . യുപിയിലെ കാറ്റ് ദില്ലി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും വായു കൂടുതലും പാക്കിസ്ഥാനിൽ നിന്നാണ് വരുന്നതെന്നുമാണ് സുപ്രീം കോടതിയിൽ യുപി സർക്കാർ പറഞ്ഞത്. അതേസമയം ഈ വിചിത്രവാദത്തെ സിജെഐ എൻവി രമണ പരിഹസിച്ചു. അതിനാൽ ഞങ്ങൾ പോയി പാക്കിസ്ഥാനിൽ വ്യവസായങ്ങൾ നിരോധിക്കണോ എന്ന് രമണ […]

Read More
 ദില്ലി വായുമലിനീകരണം; നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്‌ളൈയിംങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തി കേന്ദ്ര സർക്കാർ

ദില്ലി വായുമലിനീകരണം; നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്‌ളൈയിംങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തി കേന്ദ്ര സർക്കാർ

ദില്ലിയിലെ വായുമലിനീകരണം (Delhi Air Pollution) നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായും ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ (supreme court) നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ. കേന്ദ്രം നിയോഗിച്ച എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. ദില്ലിയിലെ വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് സുപ്രീംകോടതിയിൽ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. നടപടികൾ കോടതി നിരീക്ഷിക്കും എന്നും അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. […]

Read More
 കോവിഡ് മരണം; നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ പോർട്ടൽ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി

കോവിഡ് മരണം; നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ പോർട്ടൽ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കാന്‍ കഴിയുന്ന തരത്തിൽ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി. ഗ്രാമത്തിലുള്ളവര്‍ക്ക് അപേക്ഷ നല്‍കാന്‍ നഗരത്തില്‍ എത്തേണ്ട സാഹചര്യം പോര്‍ട്ടലിലൂടെ ഒഴിവാക്കാമെന്നും ഇതുവഴി കളക്ട്രേറ്റുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. . കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നടപടികളുടെ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രിംകോടതി ഈ മാസം 22നാണ് നിര്‍ദേശം നല്‍കിയത് . നഷ്ടപരിഹാര വിതരണത്തിന് രാജ്യമൊട്ടാകെ […]

Read More
 പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സാങ്കേതിക പരിശാധനയ്ക്കായി ഡിവൈസുകള്‍  സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സാങ്കേതിക പരിശാധനയ്ക്കായി ഡിവൈസുകള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സാങ്കേതിക പരിശാധന നടത്തുന്നതിനായി ഡിവൈസുകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി വിദഗ്ധ സമിതി. സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയാണ് ഹര്‍ജിക്കാര്‍ക്ക് ഇത് സംബന്ധിച്ച മെയില്‍ അയച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ മൊഴി നല്‍കാനുള്ള അവസരവും ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് മെയിലില്‍ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയിലെ നവീന്‍ കുമാര്‍ ചൗധരി, കൊല്ല അമൃത വിശ്വവിദ്യാപീഠത്തിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസ് ആന്‍ഡ് […]

Read More
 രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ലോകത്തിന് നൽകുന്ന സൂചനയെന്ത്; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ലോകത്തിന് നൽകുന്ന സൂചനയെന്ത്; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

ഡൽഹിയിൽ വായുമലിനീകരണം കുറഞ്ഞാലും കേസ് അവസാനിപ്പിക്കില്ലെന്നും വിശദമായ ഉത്തരവ് ഇറക്കുമെന്നും സുപ്രീംകോടതി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ലോകത്തിന് നൽകുന്ന സൂചന എന്താണെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. . . . ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും തുടരുന്ന നിയന്ത്രണങ്ങൾ വായുമലിനീകരണ തോത് കുറച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന് കൊണ്ടിരിക്കുന്ന കർശന നിയന്ത്രങ്ങൾ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി തുടരാൻ കോടതി ഉത്തരവിട്ടു കെട്ടിട നിര്‍മ്മാണങ്ങൾക്ക് ഉൾപ്പടെ പ്രധാന മേഖലകൾക്ക് തുടരുന്ന നിരോധനം മലിനീകരണം കുറയുന്ന സാഹചര്യത്തിൽ ഒഴിവാക്കണമെന്ന് കേന്ദ്രം […]

Read More
 സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയിലുള്ള ഹരജികള്‍ തള്ളി സുപ്രീം കോടതി

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയിലുള്ള ഹരജികള്‍ തള്ളി സുപ്രീം കോടതി

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി പൊതു വിനോദ മേഖലയെ ബാധിക്കുമെന്ന ഹരജി തള്ളി സുപ്രീം കോടതി. എല്ലാം വിമര്‍ശിക്കാമെന്നും പക്ഷേ ക്രിയാത്മകമായ വിമര്‍ശനം ഉണ്ടാകണമെന്ന് സുപ്രീം കോടതി പറഞ്ഞു. ‘സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുവല്ല ഉപരാഷ്ട്രപതിയുടെ വസതിയാണ് പുനര്‍നിര്‍മ്മിക്കുന്നത്. പദ്ധതി അധികാരികള്‍ അംഗീകരിച്ചിട്ടുണ്ട്,’ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ പറഞ്ഞു. എവിടെയാണ് ഉപരാഷ്ട്രപതിയുടെ വസതി പണിയേണ്ടത് എന്ന് ഞങ്ങള്‍ ജനങ്ങളോട് ചോദിക്കണോ? കോടതി ചോദിച്ചു. വികസന പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ബന്ധപ്പെട്ട അധികാരികളുടെ അവകാശമാണെന്നും ഇത് ഒരു നയപരമായ കാര്യമാണെന്നും അടിവരയിട്ട് […]

Read More
 സർക്കാരിന്റെ ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉൾപ്പെടുത്തണം; സുപ്രീം കോടതിയിൽ ഹർജി

സർക്കാരിന്റെ ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉൾപ്പെടുത്തണം; സുപ്രീം കോടതിയിൽ ഹർജി

സർക്കാരിന്റെ ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ കൂടി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് വികലാംഗ അവകാശ പ്രവർത്തകനും അഭിഭാഷകനുമായ എം കർപ്പഗം. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.പ്രധാനമന്ത്രി, കേന്ദ്രസർക്കാരിലെ മറ്റ് മന്ത്രിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, സംസ്ഥാന സർക്കാരിന്റെ മറ്റ് മന്ത്രിമാർ എന്നിവർ നടത്തുന്ന വാർത്താസമ്മേളനങ്ങളിൽ ചട്ടങ്ങൾക്കനുസൃതമായി ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവിനെ കൂടി ഉൾപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് 2016ലെ വികലാംഗ അവകാശ നിയമ പ്രകാരമാണ് ഹർജി.രാജ്യത്തെ വിവിധ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാകുന്നത് […]

Read More