ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുന്നാസർ മഅദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുന്നാസർ മഅദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

ബെംഗളൂരുവിൽ തന്നെ തുടരണമെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനിനൽകിയ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകൻ ഹാരീസ് ബീരാൻ ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ ഹർജിയെക്കുറിച്ച് പരാമർശിച്ചിരുന്നുതുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ആരോഗ്യ നില മോശമായതിനാൽ കേരളത്തിലേക്ക് മടങ്ങണമെന്ന അപേക്ഷയുമായാണ് മഅദനി കോടതിയെ സമീപിച്ചിരിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അതിന്റെ ആയുർവേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. […]

Read More
 ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങണം; ജാമ്യ വ്യവസ്ഥയിൽ ഇളവാശ്യപ്പെട്ട് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയിൽ

ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങണം; ജാമ്യ വ്യവസ്ഥയിൽ ഇളവാശ്യപ്പെട്ട് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയിൽ

ആരോഗ്യ നില മോശമായതിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണമെന്നും അപേക്ഷയിൽ പറയുന്നു. ആരോഗ്യ നില മോശമായ പിതാവിനെ കാണാൻ അവസരം നൽകണമെന്നും ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമായതിനാൽ വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നുവിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മഅദനി […]

Read More
 അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട്;അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട്;അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ നൽകിയ പേരുകൾ സ്വീകരിക്കാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അദാനിക്കെതിരായ ആരോപണങ്ങൾ സമിതിയുടെ അന്വേഷണ പരിധിയിലില്ല. അദാനിക്കെതിരെ ഓഹരി വിപണി നിയന്ത്രണ […]

Read More
 ഇന്ത്യ മതേതര രാജ്യം രാജ്യം;ചരിത്ര സ്ഥലങ്ങളുടെ പേരുമാറ്റണമെന്ന ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനം,രാജ്യം തിളയ്ക്കണോയെന്ന് സുപ്രീം കോടതി

ഇന്ത്യ മതേതര രാജ്യം രാജ്യം;ചരിത്ര സ്ഥലങ്ങളുടെ പേരുമാറ്റണമെന്ന ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനം,രാജ്യം തിളയ്ക്കണോയെന്ന് സുപ്രീം കോടതി

ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹർജി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. ‘രാജ്യത്തിന്റെ ചരിത്രം ജനങ്ങളെയും വരും തലമുറയേയും വേട്ടയാടാന്‍ പാടില്ല. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. മതാന്ധതയ്ക്ക് അതില്‍ […]

Read More
 ആർത്തവ അവധി;’നയപരമായ കാര്യം, തീരുമാനം എടുക്കേണ്ടത് സർക്കാർ,ഹർജികൾ സുപ്രീം കോടതി തള്ളി

ആർത്തവ അവധി;’നയപരമായ കാര്യം, തീരുമാനം എടുക്കേണ്ടത് സർക്കാർ,ഹർജികൾ സുപ്രീം കോടതി തള്ളി

കലാലയങ്ങളിലും ജോലി സ്ഥലങ്ങളിലും ആർത്തവ അവധി ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല ക്യാമ്പസുകളിലുമടക്കം ആർത്തവാവധി നൽകിയിട്ടുണ്ടെന്നും അതിനാൽ ആർത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.നയപരമായ തലത്തിൽ സർക്കാർ എടുക്കേണ്ട തീരുമാനമാണ്. വിഷയത്തിൽ കോടതിക്ക് തീരുമാനമെടുത്ത് സർക്കാരിനോട് ആവശ്യപ്പെടാൻ കഴിയില്ല. അതുകൊണ്ട് ഹർജിക്കാർ ഈയൊരു […]

Read More
 ഹിൻഡൻബെർഗ് റിപ്പോർട്ട്; വാർത്തകൾ നൽകാം, മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

ഹിൻഡൻബെർഗ് റിപ്പോർട്ട്; വാർത്തകൾ നൽകാം, മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

ദില്ലി : ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം ഒരു നിർദ്ദേശവും കോടതികൾക്ക് നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എം എൽ ശർമ്മ നൽകിയ ഹർജി പരാമർശിച്ചപ്പോളാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്ന് കോടതി […]

Read More
 ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല;ജസ്റ്റിസ് കെ ടി ശങ്കരന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല;ജസ്റ്റിസ് കെ ടി ശങ്കരന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റിപ്പോര്‍ട്ട് ഇന്നു പരിഗണിക്കും. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ഥ […]

Read More
 കണ്ണൂര്‍ കോടതിസമുച്ചയ നിര്‍മാണം ഊരാളുങ്കലിന് നല്‍കുന്നതിന് സുപ്രീം കോടതി സ്‌റ്റേ

കണ്ണൂര്‍ കോടതിസമുച്ചയ നിര്‍മാണം ഊരാളുങ്കലിന് നല്‍കുന്നതിന് സുപ്രീം കോടതി സ്‌റ്റേ

കണ്ണൂരിലെ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാനുളള ഉത്തരവിന് സുപ്രീംകോടതി സ്റ്റേ.ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് കരാർ നൽകുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ എതിർ കക്ഷികളായ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടിസ് അയച്ചു. ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലിയുടെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. […]

Read More
 സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടില്ല, എന്നാൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ സ്ത്രീകൾക്ക് മതത്തിൽ അനുവാദമില്ലെന്ന് മുസ്‌ലീം വ്യക്തിനിയമ ബോർഡ്

സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടില്ല, എന്നാൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ സ്ത്രീകൾക്ക് മതത്തിൽ അനുവാദമില്ലെന്ന് മുസ്‌ലീം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: മുസ്‌ലീം പളളികളിലെ സ്ത്രീകളുടെ പ്രർത്ഥനാ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയെ നിലപാടറിയിച്ച് മുസ്‌ലീം വ്യക്തിനിയമ ബോർഡ്. പള്ളികളിൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ സ്ത്രീകൾക്ക് മതത്തിൽ അനുവാദമില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽമുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനോ പ്രാർത്ഥന നടത്തുന്നതിനോ വിലക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. ‘സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് ഇസ്ലാമിക് മതഗ്രന്ഥങ്ങൾ വിലക്കിയിട്ടില്ല. പ്രാർത്ഥനയും വിലക്കിയിട്ടില്ല. എന്നാൽ സ്ത്രീക്കും, പുരുഷനും ഒരേ സ്ഥലത്ത് പ്രാർത്ഥന നടത്താൻ മതം അനുവദിക്കുന്നില്ല. പള്ളി കമ്മിറ്റികൾ തന്നെ പള്ളികളിൽ സ്ത്രീകൾക്ക് […]

Read More
 ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണം;കോടതിയിലെത്തിയ ഹര്‍ജിക്കാരന് വിമര്‍ശനം

ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണം;കോടതിയിലെത്തിയ ഹര്‍ജിക്കാരന് വിമര്‍ശനം

മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയില്‍ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന കേസ് പരിഗണിക്കുന്നതിനിടെ വിശദമാക്കിയത്. കേസിലെ ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും എതിർകക്ഷികൾ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന പറഞ്ഞത്. ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ […]

Read More