എ രാജക്ക് താത്കാലികാശ്വാസം; അയോഗ്യത വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

എ രാജക്ക് താത്കാലികാശ്വാസം; അയോഗ്യത വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ ദേവികുളം മുൻ എംഎൽഎ എ രാജക്ക് താത്കാലികാശ്വാസം.അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ അലവൻസും പ്രതിഫലവും വാങ്ങാനോ അവകാശമുണ്ടായിരിക്കില്ല.ജൂലൈയിൽ കേസ് പരിഗണിക്കുന്നത് വരെയാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അതേസമയം, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും […]

Read More
 ബഫർ സോൺ; മുൻ ഉത്തരവിൽ ഭേദഗതി കൊണ്ട് വന്ന് സുപ്രീം കോടതി

ബഫർ സോൺ; മുൻ ഉത്തരവിൽ ഭേദഗതി കൊണ്ട് വന്ന് സുപ്രീം കോടതി

ബഫർ സോൺ വിധിയിൽ സുപ്രീം കോടതിയുടെ ഇളവ്. സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി മുൻ ഉത്തരവിൽ സുപ്രീം കോടതി ഭേദഗതി കൊണ്ട് വന്നു. ബി ആര്‍ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഇളവ് വരുത്തുന്നുവെന്ന് കോടതി അറിയിച്ചത്. ജൂണില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തം […]

Read More
 ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; എ രാജയുടെ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് മാറ്റി

ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; എ രാജയുടെ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് മാറ്റി

ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ രാജ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചഹർജി അടുത്ത വെള്ളിയാഴ്ച വിശദമായി കേള്‍ക്കാമെന്ന് സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തില്‍ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംഭരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് […]

Read More
 മാവോ വാദി ബന്ധം; യുഎപിഎ ചുമത്തപ്പെട്ട ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കി സുപ്രീം കോടതി

മാവോ വാദി ബന്ധം; യുഎപിഎ ചുമത്തപ്പെട്ട ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കി സുപ്രീം കോടതി

മാവോവാദി ബന്ധത്തിന്റെ പേരിൽ യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഹൈക്കോടതിയിലേക്ക് കേസ് മടക്കി അയച്ചു കൂടാതെ നാല് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും നിർദേശം നൽകി. പുതിയ ബെഞ്ച് കേസ് പരിഗണിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 2017ലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി […]

Read More
 ജാമ്യ വ്യവസ്ഥയിൽ ഇളവ്; പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅ്ദനിക്ക് ജൂലെെ 10 വരെ കേരളത്തിൽ താങ്ങാൻ അനുമതി നൽകി സുപ്രീം കോടതി

ജാമ്യ വ്യവസ്ഥയിൽ ഇളവ്; പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅ്ദനിക്ക് ജൂലെെ 10 വരെ കേരളത്തിൽ താങ്ങാൻ അനുമതി നൽകി സുപ്രീം കോടതി

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. കേരളത്തിൽ കഴിയുന്ന പിതാവിനെ കാണാനും ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനുമാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുകയായിരുന്ന മഅ്ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത് പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാൻ അവസരം നൽകണമെന്നും മഅ്ദനി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ […]

Read More
 മീഡിയവണിന് വിലക്കില്ല; നടപടി റദ്ദാക്കി സുപ്രീം കോടതി

മീഡിയവണിന് വിലക്കില്ല; നടപടി റദ്ദാക്കി സുപ്രീം കോടതി

മീഡിയ വണിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി. വിളക്കിന്റെ കാരണം സീൽഡ് കവറിൽ മാത്രം വിശദീകരിച്ചത് നീതീകരിക്കാനാവില്ലെന്നും ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും ബെഞ്ച് ചൂണ്ടികാട്ടി കൂടാതെ, നാലാഴ്ച്ചയ്ക്കകം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. ‘ദേശീയ സുരക്ഷാ’ വാദം പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതിനായി ഉന്നയിക്കപ്പെടുന്നത് നിയമവാഴ്ച്ചയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോടതിപറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കേണ്ടതാണ് ദേശീയ സുരക്ഷ വാദം, വസ്തുതകളുടെ അഭാവത്തിൽ […]

Read More
 കാപികോ റിസോർട്ട്; ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി

കാപികോ റിസോർട്ട്; ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി

കാപികോ റിസോർട്ട് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ആശ്വാസമായി സുപ്രീം കോടതി നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ( സത്യവാങ്മൂലത്തിലൂടെ റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു. നേരത്തെ, റിസോർട്ടിലെ 54 കോട്ടേജുകളും പൂർണ്ണമായി പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ,റിസോർട്ടിന്റെ […]

Read More
 ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്ന വിധി; റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്ന വിധി; റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിലധികം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കുറ്റകൃത്യങ്ങളുടെ സ്വഭാവം, ഗൗരവം, വ്യാപ്തി എന്നിവ പരിഗണിക്കാതെയുള്ള അയോഗ്യത, സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. മാന നഷ്ട്ക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകനായ ആഭാ മുരളീധരനാണ്‌ പൊതുതാൽപര്യ ഹർജി നൽകിയത്. സെക്ഷൻ 8(3) തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗത്തിന്റെയോ നിയമസഭാ സാമാജികന്റെയോ അഭിപ്രായസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതാണെന്നാണ് മുരളീധരൻ ഉന്നയിക്കുന്നത്. 1951 നിയമത്തിലെ […]

Read More
 രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം അനിശ്ചിതത്വത്തിൽ; മേൽ കോടതി നിലപാട് നിർണായകം

രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം അനിശ്ചിതത്വത്തിൽ; മേൽ കോടതി നിലപാട് നിർണായകം

മാന നഷ്ടകേസിൽ രണ്ട് കൊല്ലം തടവ് ശിക്ഷ കിട്ടിയതോടെ രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വവും അനിശ്ചിതത്വത്തിൽ. കുറ്റം സ്റ്റേ ചെയ്യാത്തതിനാൽ നിലവിൽ രാഹുലിന് അയോഗ്യത വരാമെന്ന് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഇതോടെ മേൽക്കോടതി എടുക്കുന്ന നിലപാട് നിർണായകമാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപെടുന്നവരെ ആയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ മുമ്ബ് സുപ്രീം കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. നിലവിലെ ചട്ടമനുസരിച്ച് ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും.ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും […]

Read More
 കാപികോ റിസോർട്ട് കെട്ടിടങ്ങൾ മുഴുവൻ പൊളിക്കണം;പൂർത്തീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി

കാപികോ റിസോർട്ട് കെട്ടിടങ്ങൾ മുഴുവൻ പൊളിക്കണം;പൂർത്തീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി

തീരദേശത്തെ നിയമം ലംഘിച്ച് നിർമിച്ച ആലപ്പുഴയിലെ കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നടപടി പൂർത്തീകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചീഫ്‌സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. റിസോർട്ടിലെ 54 കോട്ടേജുകൾ പൂർണമായി പൊളിച്ചതായും ബാക്കിയുള്ളത് പ്രധാന കെട്ടിടം മാത്രമാണെന്നും ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ […]

Read More