ഭീമാ കൊറേഗാവ്‌ കേസ്; ഗൗതം നാവ്‍ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രിംകോടതി

ഭീമാ കൊറേഗാവ്‌ കേസ്; ഗൗതം നാവ്‍ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രിംകോടതി

ഭീമാ കൊറേഗാവ്‌ കേസിൽ വിചാരണ തടവിലുള്ള സാമൂഹിക പ്രവർത്തകനായ ഗൗതം നാവ്‍ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിംകോടതി ഉത്തരവ്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. കർശന വ്യവസ്ഥകളോടെയാണ്‌ ഗൗതം നാവ് ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. 48 മണിക്കൂറിനകം മാറ്റനാണ് സുപ്രിംകോടതിയുടെ നിർദേശം. ഗൗതം നാവ്‍ലാഖ 2018 ഓ​ഗസ്റ്റിൽ മുതൽ ജയിലിൽ കഴിയുകയാണ്. ത്വക്ക് അലർജി, ദന്ത പ്രശ്നങ്ങൾ എന്നിവയടക്കം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു. കാൻസർ സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ […]

Read More
 ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം, വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുന്നുവെന്ന് സുപ്രിം കോടതി

ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം, വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുന്നുവെന്ന് സുപ്രിം കോടതി

ദില്ലി:ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രിം കോടതി.ലഹരി വിൽപനയ്ക്ക് പിന്നാലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല. വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുന്നു.പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രം. മുഴുവനായി ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം .സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണം .അതിർത്തി മേഖലകളിൽ അടക്കം ലഹരിക്കടത്ത് കൂടുന്നു .കേരളത്തിൽ നിന്നടക്കമുള്ള ലഹരി കേസ് പരിഗണിക്കുന്നതിനിടെയാണ് നീരിക്ഷണം .ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിൻറേതാണ് നീരീക്ഷണം.

Read More
 പി.എഫ് പെന്‍ഷന്‍ കേസ്;കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു,ജീവനക്കാർക്ക് ആശ്വാസം

പി.എഫ് പെന്‍ഷന്‍ കേസ്;കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു,ജീവനക്കാർക്ക് ആശ്വാസം

പി.എഫ് പെന്‍ഷന്‍ കേസില്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു.ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര […]

Read More
 2000-ലെ ചെങ്കോട്ട ആക്രമണക്കേസ്; ലഷ്‌കർ ഭീകരന്റെ  വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

2000-ലെ ചെങ്കോട്ട ആക്രമണക്കേസ്; ലഷ്‌കർ ഭീകരന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ദില്ലി: 2000-ലെ ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് തനിക്ക് വിചാരണ കോടതി നൽകിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രണ്ട് സൈനികർ ഉൾപ്പെടെ മൂന്നുപേർ മരിച്ച ആക്രമണമായിരുന്നു 2000-ലെ ചെങ്കോട്ട ആക്രമണക്കേസ്. ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന ഹർജി സ്വീകരിച്ച കോടതി. ഇത് പരിശോധിച്ചപ്പോഴും മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിൻറെ കുറ്റം തെളിഞ്ഞതായി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ […]

Read More
 അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടി;രണ്ടുവിരല്‍ പരിശോധന നടത്തരുതെന്ന് സുപ്രീം കോടതി

അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടി;രണ്ടുവിരല്‍ പരിശോധന നടത്തരുതെന്ന് സുപ്രീം കോടതി

ബലാത്സംഗ കേസുകളിലെ അതിജീവിതകളിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.മെഡിക്കൽ കോളേജുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കാൻ സുപ്രീം കോടതി നിർദേശിച്ചു.സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്നതാണ് ഈ രീതി.ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു […]

Read More
 പൗരത്വ ഭേദഗതി നിയമം; സിഎഎയെ ചോദ്യം ചെയ്യുന്ന 200 ഓളം പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം; സിഎഎയെ ചോദ്യം ചെയ്യുന്ന 200 ഓളം പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഒമ്പത് ദിവസത്തെ ദീപാവലി അവധിക്ക് ശേഷം ചേരുന്ന സുപ്രീം കോടതി ഇന്ന് 240 ഓളം പൊതുതാൽപര്യ ഹർജികൾ പരിഗണിക്കും. വിവാദമായ പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎയെ ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹർജികളാണ് ഇവയിൽ ഭൂരിഭാഗവും. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വാദം കേൾക്കുന്ന 232ഓളം ഹർജികൾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളാണ്. പൗരത്വ ഭേദഗതി നിയമത്തെ […]

Read More
 ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം റദ്ദാക്കി

ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം റദ്ദാക്കി

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കി സുപ്രീം കോടതി.നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്,2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. […]

Read More
 തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം;കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം;കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി.2020 ലാണ് സംസ്ഥാനം അടക്കം ഹർജിയുമായി സുപ്രിം കോടതിയിൽ എത്തിയത് .കേരള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീൽ. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്ങും സ്റ്റാന്‍ഡിങ് […]

Read More
 ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രിംകോടതി റദ്ദാക്കി

ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രിംകോടതി റദ്ദാക്കി

പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. പ്രൊഫ. സായിബാബയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റാരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പ്രൊഫ. സായിബാബയെ ശിക്ഷിച്ചത്. ദേശവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ സാങ്കേതികതയ്ക്ക് നിയമത്തിൽ പറഞ്ഞിരിക്കുന്ന പ്രസക്തി നൽകണമെങ്കിൽ പോലും കുറ്റകൃത്യത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് കൃത്യമായി പരിശോധിക്കപ്പെടണമെന്ന താത്പര്യമാണ് നീതിയുടേതെന്ന് സുപ്രിംകോടതി ഇന്ന് പറഞ്ഞു. യുഎപിഎ നിയമത്തിന്റെ സെക്ഷൻ മൂന്ന് അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ […]

Read More
 പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രിംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രിംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സുപ്രിംകോടതി ഹർജിക്കാരനെ വിമർശിച്ചു. ‘ഇതാണോ കോടതിയുടെ ജോലി ? പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?’- ജസ്റ്റിസ് എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് വിമർശനമുന്നയിച്ചത്. ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ […]

Read More