ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നു; പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍

ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നു; പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍

ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നതായി കണ്ടെത്തൽ. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ നിര്‍ണായകമാണെന്ന് ഹൈന്ദവ പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ പറഞ്ഞു. മുന്‍പ് ക്ഷേത്രമിരുന്ന സ്ഥലത്താണ് ഗ്യാന്‍വാപി പുനര്‍നിര്‍മിച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പള്ളിയിലെ ഒരു മുറിക്കുള്ളില്‍ നിന്ന് അറബിക്-പേര്‍ഷ്യന്‍ ലിഖിതത്തില്‍ മസ്ജിദ് ഔറംഗസേബിന്റെ ഭരണകാലത്താണ് (1676-77 CE) മസ്ജിദ് നിര്‍മിക്കപ്പെട്ടതെന്ന് പരാമര്‍ശിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഈ […]

Read More
 ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി;കൊല്ലത്ത് സില്‍വര്‍ലൈന്‍ സർവേക്കെതിരെ പ്രതിഷേധം

ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി;കൊല്ലത്ത് സില്‍വര്‍ലൈന്‍ സർവേക്കെതിരെ പ്രതിഷേധം

കൊട്ടിയം തഴുത്തലയില്‍ കെ-റെയില്‍ സര്‍വേയ്‌ക്കെതിരേ പ്രതിഷേധം.പ്രദേശത്ത് ഇന്നുരാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് സ്ഥലത്ത് പ്രതിഷേധം.ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായാണ് അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടന്‍തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു.അതിനിടെ മലപ്പുറത്ത് പറിച്ചെറിഞ്ഞ കല്ല് പുനഃസ്ഥാപിച്ചു. താനൂർ വട്ടത്താണിയിൽ യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞ […]

Read More
 പോലീസ് സുരക്ഷ ഉറപ്പാക്കണം; സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി

പോലീസ് സുരക്ഷ ഉറപ്പാക്കണം; സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി

സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കല്ലിടലിന് കരാർ ഏറ്റെടുത്ത ഏജൻസി പറഞ്ഞു. പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുകയും വനിതകളടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടർന്ന്എറണാകുളം ജില്ലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു. ഇക്കാര്യം കെ റയിൽ അധികൃതരെ അറിയിച്ചു. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. […]

Read More
 മലപ്പുറം തിരുന്നാവായയിൽ സിൽവർലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

മലപ്പുറം തിരുന്നാവായയിൽ സിൽവർലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിവും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെ മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് നടപടികൾ നിർത്തിവെയ്ച്ചത്. ഇനി എന്ന് സർവേ പുനരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ശരിയാഴ്ച്ചയും പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു. മലപ്പുറത്തിന് പുറമെ കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈൻ സർവേ നടപടികൾക്കെതിരെ പ്രദേശവാസികൾ സംഘടിക്കുകയാണ്. സർവേ പുനരാരംഭിച്ചാൽ തടയുമെന്ന നിലപാടിലാണെന്ന് നാട്ടുകാർ. ഇതേ […]

Read More