പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം; വെള്ളനാട് ശശിയെ കുളത്തിൽ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: പൊലീസ് ജീപ്പ് നിർത്തുന്നത് കണ്ട് ഓടിയ ജില്ലാ പഞ്ചായത്ത് അംഗത്തെ കണ്ടെത്തിയത് കുളത്തിൽ. വെള്ളനാട് ഡിവിഷൻ അംഗം വെള്ളനാട് ശശിയാണ് കുളത്തിൽ വീണത്. ശശിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി വൈകിയാണ് കോട്ടവിളയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശിക്ക് രക്തസമ്മർദത്തിൽ വ്യതിയാനം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. കോട്ടവിളയിലെ പുരയിടത്തിൽ നിൽക്കുന്നതിനിടെയാണ് സമീപത്തെ റോഡിൽ പൊലീസ് ജീപ്പ് നിർത്തുന്നത് കാണുന്നത്. രണ്ട് വാറന്റ് ഉള്ളതിനാൽ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് […]
Read More
