സര്‍ക്കാരത്ര പോരാ!’തുടര്‍ഭരണം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമർശനം
രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം.ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എന്നാല്‍ തുടര്‍ഭരണത്തില്‍ ആ മികവ് പുലര്‍ത്താനായില്ലെന്നാണ് സമ്മേളനത്തിൽ വിമര്ശനമുണ്ടായത്.മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അംഗങ്ങൾ വിമർശിച്ചു. പാർട്ടി -സർക്കാർ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ്, ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭരണം നടത്താൻ […]
Read More