പണക്കിഴി വിവാദം; നഗരസഭാധ്യക്ഷയ്ക്ക് എതിരായ ആരോപണത്തില്‍  കഴമ്പുണ്ടെന്ന്  വിജിലന്‍സ് കണ്ടെത്തല്‍

പണക്കിഴി വിവാദം; നഗരസഭാധ്യക്ഷയ്ക്ക് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍

പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. കൗണ്‍സിലര്‍മാരുടെ മൊഴിയും സിസി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ് പിക്ക് കൈമാറി. ചെയര്‍പേഴ്‌സണ് എതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടറാവും എടുക്കുക തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഓണസമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്നായിരുന്നു പരാതി. വിജിലന്‍സ് […]

Read More
 പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫീസ് സീല്‍ ചെയ്തു

പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫീസ് സീല്‍ ചെയ്തു

കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനത്തിനൊപ്പം പതിനായിരം രൂപയടങ്ങുന്ന പണക്കിഴി വിതരണം ചെയ്തെന്ന വിവാദത്തിന് പിന്നാലെ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ ഓഫിസ് സീല്‍ ചെയ്തു. വിജിലന്‍സ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറിയാണ് മുറിപൂട്ടി സീല്‍ ചെയ്തത്. നഗരസഭാധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ച ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം. അധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിസിടിവി മോണിറ്റര്‍, സിപിയു, ഹാര്‍ഡ് ഡിസ്‌ക് മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവ വിജിലന്‍സ് നടപടിയില്‍ സുപ്രധാനമാണ്. അതിനാലാണ് നടപടിയെന്നും നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പണക്കിഴി വിവാദത്തില്‍ നഗരസഭാധ്യക്ഷയുടെ ഓഫീല്‍ […]

Read More