ഇഷ്ടം പോലെ ചെയ്യട്ടെ, കെവി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍

ഇഷ്ടം പോലെ ചെയ്യട്ടെ, കെവി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെ വി തോമസിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ, പുറത്താക്കാന്‍ മാത്രം പ്രാധാന്യം അദ്ദേഹത്തിന് കൊടുത്തിട്ടില്ലെന്ന് കെ സുധാകരന്‍ ചൂണ്ടികാട്ടി. കെ വി തോമസ് കോണ്‍ഗ്രസിലുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസിയുമായി സംസാരിക്കുമെന്നും തൃക്കാക്കരയില്‍ ഒരൊറ്റ ശബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Read More
 പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ, ഇടതുപക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്

പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ, ഇടതുപക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ കെ വി തോമസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. എന്റെ കാഴ്ചപ്പാടും കോണ്‍ഗ്രസിന്റേതാണ്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് എന്റെ രാഷ്ട്രീയം. ജോ ജോസഫിനായി […]

Read More
 ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ്

ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതെരഞ്ഞെുപ്പില്‍ മത്സരിക്കാനില്ലെന്ന ട്വന്റി ട്വന്റിയുടെയും ആം ആദ്മിയുടെയും തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ട്വന്റി ട്വന്റിയോട് ആവശ്യപ്പെട്ടിട്ടില്ല. അവരുമായി സഖ്യമോ മുന്നണിയോ രൂപീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. കൂടാതെ, ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കേരള സര്‍ക്കാര്‍ കുറ്റിയിടല്‍ നിര്‍ത്തിവച്ചതെന്തിനാണെന്ന് വിഡ് സതീശന്‍ ചോദിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോള്‍ സര്‍ക്കാന് കെ റെയില്‍ സര്‍വെയില്ല. ഇവിടെ […]

Read More
 ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡോ.ജോ ജോസഫ്

ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡോ.ജോ ജോസഫ്

നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും മത്സരക്കാത്തതിനാല്‍ ശുഭ പ്രതീക്ഷയിലാണ് ഇടതുപക്ഷ മുന്നണി. ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയര്‍ത്തിയ രാഷ്ട്രീയം ഇപ്പോള്‍ ആരാണ് ഉയര്‍ത്തുന്നതെന്ന് നോക്കിയാല്‍ മതിയെന്നും വിജയത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് വ്യക്തമാക്കി. അതേസമയം ആം ആദ്മി സ്ഥാനാര്‍ഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യു […]

Read More
 കേന്ദ്ര സര്‍ക്കാരിന്റെ വികസ പദ്ധതികള്‍ ഗുണം ചെയ്യും, തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്‍

കേന്ദ്ര സര്‍ക്കാരിന്റെ വികസ പദ്ധതികള്‍ ഗുണം ചെയ്യും, തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. മോദിയുടെ ജനക്ഷേമ പദ്ധതികള്‍ തൃക്കാക്കരയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും ഇരട്ടനീതിയും ലവ് ജിഹാദും ചര്‍ച്ചയാക്കുമെന്നും കെ സുരേന്ദ്രനും എഎല്‍ രാധാകൃഷ്ണനും പ്രതികരിച്ചു. 2011 കാലയളവില്‍ ബിജെപിക്ക് 5000 വോട്ടാണ് ഉണ്ടായിരുന്നത്. അവിടുന്നാണ് ബിജെപി 22000 വോട്ടിലേക്ക് വന്നത്. അത് കൊണ്ട് തന്നെ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന മണ്ഡലമാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ഇരട്ട നീതിയാണെന്ന വിഷയം […]

Read More
 തൃക്കാക്കര തെരഞ്ഞെടുപ്പ്; മമ്മൂട്ടിയെ സന്ദര്‍ശിച്ച് ഡോ. ജോ ജോസഫ്

തൃക്കാക്കര തെരഞ്ഞെടുപ്പ്; മമ്മൂട്ടിയെ സന്ദര്‍ശിച്ച് ഡോ. ജോ ജോസഫ്

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. പ്രചരണത്തിന്റെ ഭാഗമായി നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തൃക്കാക്കരയിലെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തായും സന്ദര്‍ശന ശേഷം ജോ ജോസഫ് പറഞ്ഞു. സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്. ‘ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട […]

Read More
 തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി

തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി

തൃക്കാക്കരയിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ബി ജെ പി 15,218 വോട്ടുകളാണ് നേടിയത്. 2016ല്‍ പാര്‍ട്ടിക്ക് 15 ശതമാനം വോട്ട്( 21247) ലഭിച്ചിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. […]

Read More
 താനൊരു പൂഞ്ഞാറുകാരന്‍, പരസ്പരം അറിയാം, പിസി ജോര്‍ജ്ജിന്റെ പ്രതികരണത്തില്‍ മറുപടിയുമായി ജോ ജോസഫ്

താനൊരു പൂഞ്ഞാറുകാരന്‍, പരസ്പരം അറിയാം, പിസി ജോര്‍ജ്ജിന്റെ പ്രതികരണത്തില്‍ മറുപടിയുമായി ജോ ജോസഫ്

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായുള്ളത് കേവല അടുപ്പം മാത്രമാണെന്ന് തുറന്ന് പറഞ്ഞ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ഡോ. ജോ ജോസഫ് തനിക്ക് ഏറെ അടുപ്പമുള്ളയാളാണെന്ന് പിസി ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനത്തിനായിരുന്നു ഡോ.ജോ ജോസഫിന്റെ മറുപടി. താനൊരു പൂഞ്ഞാറുകാരനാണ്. അദ്ദേഹം അവിടെ വര്‍ഷങ്ങളായി എംഎല്‍എയായിരുന്നു. ഇരുവര്‍ക്കും പരസ്പരം അറിയാമെന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം. ‘ഗ്രാമപ്രദേശത്ത് ജീവിച്ചു വളര്‍ന്നയാള്‍ എന്ന നിലയില്‍ എല്ലായിടത്തും വരുന്നയാളാണ് പി സി ജോര്‍ജ്. അങ്ങനെയുള്ള പരിചയമാണ് പി സി ജോര്‍ജുമായിട്ടുള്ളത്. […]

Read More
 തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകില്ല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആള്‍; പിസി ജോര്‍ജ്

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകില്ല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആള്‍; പിസി ജോര്‍ജ്

കൊച്ചി: തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ പ്രസംഗിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തൃക്കാക്കരയില്‍ ബിജെപി നിര്‍ണായക ശക്തിയാവില്ലെന്നും പിസി പറഞ്ഞു. […]

Read More
 ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥിത്വം, താന്‍ പതിവ് പോലെ ജോലിയിലെന്ന് ഡോ. ജോ ജോസഫ്

ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥിത്വം, താന്‍ പതിവ് പോലെ ജോലിയിലെന്ന് ഡോ. ജോ ജോസഫ്

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിത്വം ഒരിക്കലും പ്രതീക്ഷിക്കാത്തതെന്ന് ഡോ. ജോ ജോസഫ്. ഇത്തരത്തില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഇന്ന് രാവിലെയാണ് താന്‍ അറിഞ്ഞത്, പതിവ് പോലെ ജോലിയിലാണെന്നും ജോ ജോസഫ് പറഞ്ഞു. ‘ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥിത്വമാണ്. ഈ ദിവസങ്ങളില്‍ രാവിലെയാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ എന്നത്തേയും പോലെ ഇന്നും ജോലിക്ക് വന്നു. രോഗികളെ കണ്ടു. കുറച്ച് കഴിഞ്ഞ് വാര്‍ത്താ സമ്മേളനം ഉണ്ട്. അതില്‍ കൂടുതല്‍ പ്രതീകരിക്കാം.’ ജോ ജോസഫ് അറിയിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി […]

Read More