പന്തല്ലൂരില്‍ മൂന്നു വയസ്സുക്കാരിയെ  കൊലപ്പെടുത്തിയ പുലിയെ പിടികൂടി

പന്തല്ലൂരില്‍ മൂന്നു വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

ഇന്നലെ ഗൂഡലൂർ പന്തലൂരിൽ മൂന്ന് വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. തൊണ്ടിയാളം ഭാഗത്തു നിന്നാണ് പുലിയെ പിടിച്ചത്. നാല് പേർ അടങ്ങുന്ന വനവകുപ്പ് സംഘം വൈകുന്നേരം 3.30നു മയക്കു വെടി വച്ചാണ് പുലിയെ പിടികൂടിയത്. നാട്ടുക്കാർ വലിയ പ്രതിഷേധത്തിൽ തന്നെയാണ് ഇപ്പോഴും. പുലിയെ കൊന്ന ശേഷം കാണിച്ചു തരണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ആണ് നാട്ടുകാരുടെ നിലപാട്. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്തു ലക്ഷം രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.ഈ കുട്ടിയെ ഉൾപ്പെടെ മൂന്നാഴ്ചയ്ക്കിടെ […]

Read More
 യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

സുൽത്താൻ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ച് മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്. ആദ്യഘട്ടത്തില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുകയെന്നാണ് വിവരം. ഇതിന്‍റെ ഉത്തരവിറങ്ങിയ ഉടന്‍ അതിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം. […]

Read More
 വായനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ

വായനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര സഹായം നൽകുമെന്ന് ഡിഎഫ്ഒ. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷിൻറെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു. സ്ഥിതിവവരങ്ങൾ ചീഫ് വൈൽഡന് റിപ്പോർട്ട് ചെയ്യുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. കടുവ ആക്രമണം നടന്ന വാകേരി വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യവ്യക്തികളായ ഭൂവുടമകൾക്ക് […]

Read More
 തിരുപ്പതിദർശനത്തിനിടെ പുലിയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരൻ ആശുപത്രിയിൽ

തിരുപ്പതിദർശനത്തിനിടെ പുലിയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരൻ ആശുപത്രിയിൽ

തിരുപ്പതി ക്ഷേത്ര ദർശനത്തിനിടെ മൂന്ന് വയസുകാരനെ ഉളി ആക്രമിച്ചു. കാനന പാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് കൗഷിക്ക് എന്ന മൂന്ന് വയസുകാരനെ പുലി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൗഷികിന്റെ കുടുംബം ഹനുമാൻ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെ പുലി എത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ […]

Read More
 വയനാട്ടിലെ കടുവ ആക്രമണം; ക‍ർഷകന്റെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് ബന്ധുക്കൾ, ആദ്യം കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

വയനാട്ടിലെ കടുവ ആക്രമണം; ക‍ർഷകന്റെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് ബന്ധുക്കൾ, ആദ്യം കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

കൽപ്പറ്റ : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ. ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം സംസ്ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആൻ്റണിയും വ്യക്തമാക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണം എന്നുമാണ് ഇവരുടെ ആവശ്യങ്ങൾ. അതേസമയം കടുവയെ പിടികൂടാനായുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. പുതുശേരി വെള്ളാരംകുന്നിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ കണ്ടെത്താൻ തിരച്ചിൽ സംഘം പുറപ്പെട്ടു. ആദ്യഘട്ടത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് 30 പേരാണ് തിരച്ചിൽ […]

Read More
 മൂന്നാറിൽ കടുവയുടെ ആക്രമണം; രണ്ട് ദിവസങ്ങളിലായി ചത്തത് പത്ത് കന്നുകാലികൾ

മൂന്നാറിൽ കടുവയുടെ ആക്രമണം; രണ്ട് ദിവസങ്ങളിലായി ചത്തത് പത്ത് കന്നുകാലികൾ

ഇടുക്കി: മൂന്നാർ നയ്മക്കാടിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികൾ, കടുവയുടെ ആക്രമണത്തിൽ ചത്തു. മേഖലയിൽ വനം വകുപ്പ്, ക്യാമ്പ് ചെയ്ത് കുട് സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. നയ്മക്കാട് ഈസ്റ് ഡിവിഷനിൽ തൊഴിലാളികൾ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയിൽ കടുവയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികളുടെ ഉടമസ്ഥയിലുള്ളവയാണ്, ചത്ത കന്നുകാലികൾ. മൂന്ന് പശുക്കൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. രണ്ട് വർഷത്തിനിടെ 100 ലധികം കന്നുകാലികൾ മേഖലയിൽ, വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കടലാർ, ലാക്കാട് […]

Read More