മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാതായി.ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും […]
Read More